Times Kerala

 പോക്‌സോ കേസ് പ്രതിക്ക് 13 വര്‍ഷം കഠിനതടവും പിഴയും

 
 പോക്‌സോ കേസ് പ്രതിക്ക് 13 വര്‍ഷം കഠിനതടവും പിഴയും
 

വെ​ള്ള​റ​ട: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക്ക്​ നെ​യ്യാ​റ്റി​ന്‍ക​ര അ​തി​വേ​ഗ കോ​ട​തി (പോ​ക്‌​സോ ഒ​ന്ന്) ജ​ഡ്ജ് കെ. ​വി​ദ്യാ​ധ​ര​ന്‍ 13 വ​ര്‍ഷം ക​ഠി​ന​ത​ട​വി​നും 35000 രൂ​പ പി​ഴ​യും ശിക്ഷ വി​ധി​ച്ചു. 2014-2015 ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്.

നാ​രു​വാ​മൂ​ട് പൊ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ കു​ഴി​വി​ളാ​കം വ​ലി​യ​തു​റ മു​ട്ട​ത്തു​റ വി​ല്ലേ​ജി​ല്‍ നി​ന്ന്​ പ​ള്ളി​ച്ച​ല്‍ വി​ല്ലേ​ജി​ല്‍ പാ​റൂ​ര്‍കു​ഴി ക​ള​ത​രി​ക​ള്‍ വീ​ട്ടി​ല്‍ ഷ​മീ​റി​നെ​യാ​ണ്(47) ശി​ക്ഷി​ച്ച​ത്. കേ​സ​​ന്വേ​ഷി​ച്ച​ത് ഡി​വൈ.​എ​സ്.​പി മാ​ഹീ​ന്‍, നെ​യ്യാ​റ്റി​ന്‍ക​ര ഇ​ന്‍സ്‌​പെ​ക്ട​ര്‍ ജോ​ണ്‍ എ​ന്നി​വ​രാ​ണ്. സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ വെ​ള്ള​റ​ട കെ.​എ​സ്. സ​ന്തോ​ഷ് കു​മാ​ര്‍ ഹാ​ജ​രാ​യി.

Related Topics

Share this story