Times Kerala

പി.എം.എഫ്.എം.ഇ വായ്പാ മേള സംഘടിപ്പിച്ചു
 

 
gtt
പ്രധാനമന്ത്രിയുടെ ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങളുടെ രൂപവത്ക്കരണ പദ്ധതി(പി.എം.എഫ്.എം.ഇ) പ്രകാരം ഭക്ഷ്യ സംസ്‌കരണ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കായി ജില്ലാ വ്യവസായ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ വായ്പാ മേള സംഘടിപ്പിച്ചു. മേളയില്‍ 159.5 ലക്ഷം രൂപയുടെ വായ്പ്പയ്ക്കുള്ള അപേക്ഷകള്‍ ലഭിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ സജി ഉദ്ഘാടനം ചെയ്തു. പാലക്കാട് താലൂക്ക് വ്യവസായ ഓഫീസര്‍ ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. പാലക്കാട് ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ മനോജ്, മലമ്പുഴ ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ അരുണ്‍, ജില്ലാ റിസോഴ്സ് പേഴ്സണുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Related Topics

Share this story