ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച പി.എം.അലി സത്യപ്രതിജ്ഞ ചെയ്തു

284284284


പാലക്കാട് ജില്ലാ പഞ്ചായത്ത് ആലത്തൂര്‍ ഡിവിഷനില്‍ നിന്നും ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച പി.എം.അലി സത്യപ്രതിജ്ഞ ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ സത്യപ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു.

പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ.ചാമുണ്ണി, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ പി.സി. നീതു, ഷാബിറ ടീച്ചര്‍, ശാലിനി കറുപ്പേഷ് അംഗങ്ങളായ മൊയ്തീന്‍ കുട്ടി, മിനി മുരളി ,സെക്രട്ടറി എം.രാമന്‍കുട്ടി, ഫിനാന്‍സ് ഓഫീസര്‍ പി.അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു

Share this story