Times Kerala

 പ്ലസ് ടു: പത്തനംതിട്ട ജില്ലയ്ക്ക് 74.94 ശതമാനം വിജയം

 
പ്ലസ് വൺ അഡ്മിഷൻ: സപ്ലിമെന്ററി അലോട്ട്മെന്റ് ലഭിച്ചവർക്ക് ഇന്ന് വൈകിട്ട് വരെ പ്രവേശനം നേടാൻ അവസരം
 ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ പത്തനംതിട്ട ജില്ലയ്ക്ക് 74.94 ശതമാനം വിജയം. 81 സ്‌കൂളുകളില്‍നിന്നായി രജിസ്റ്റര്‍ ചെയ്ത 10,947 കുട്ടികളില്‍ 10,890 പേരെ പരീക്ഷ എഴുതിയിരുന്നുള്ളൂ. ഇതില്‍ 8,161 പേര്‍ ഉന്നതപഠനത്തിന് അര്‍ഹത നേടി. 932 പേര്‍ക്ക് എഴുതിയ എല്ലാവിഷയത്തിനും എ പ്ലസ് ലഭിച്ചിട്ടുണ്ട്.
ടെക്‌നിക്കല്‍ സ്‌കൂള്‍ വിഭാഗത്തില്‍ പരീക്ഷ എഴുതിയ 224 കുട്ടികളില്‍ 207 പേര്‍ ഉന്നത പഠനത്തിന് അര്‍ഹരായി. 92 ശതമാനം വിജയം. 22 പേര്‍ക്ക് എഴുതിയ എല്ലാ വിഷയത്തിനും മുഴുവന്‍ എ പ്ലസ് ലഭിച്ചു. 
ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 38 പേരാണ് പരീക്ഷ എഴുതിയത്. 30 വിജയിച്ചു. 78 ശതമാനം വിജയം.

Related Topics

Share this story