Times Kerala

 മ​ല​പ്പു​റ​ത്തെ പ്ല​സ് വ​ണ്‍ സീ​റ്റ് ഇ​ത്ത​വ​ണ​യും വ​ര്‍​ധി​പ്പി​ക്കും

 
 മ​ല​പ്പു​റ​ത്തെ പ്ല​സ് വ​ണ്‍ സീ​റ്റ് ഇ​ത്ത​വ​ണ​യും വ​ര്‍​ധി​പ്പി​ക്കും
തി​രു​വ​ന​ന്ത​പു​രം: മ​ല​പ്പു​റ​ത്തെ പ്ല​സ് വ​ണ്‍ സീ​റ്റി​ന്‍റെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കും. ഇ​ന്നു​ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് അ​ധി​ക​സീ​റ്റു​ക​ള്‍ അ​നു​വ​ദി​ച്ച​ത്. സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ളി​ല്‍ 30 ശ​ത​മാ​ന​വും എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ല്‍ 20 ശ​ത​മാ​ന​വുമാണ് വര്ധഹിപ്പിക്കുക. നിലവിൽ 248 സ്‌​കൂ​ളു​ക​ളി​ലാ​യി 1,065 ബാ​ച്ചു​ക​ളാ​ണ് മ​ല​പ്പു​റം ജി​ല്ല​യി​ലു​ള്ള​ത്. 53,250 പ്ല​സ് വ​ണ്‍ സീ​റ്റു​ക​ളുമുണ്ട്.


ക​ഴി​ഞ്ഞ​വ​ര്‍​ഷ​വും മ​ല​പ്പു​റ​ത്ത് പ്ല​സ് വ​ണ്‍ സീ​റ്റു​ക​ള്‍ വ​ര്‍​ധി​പ്പി​ച്ചി​രു​ന്നു. എങ്കിലും സീ​റ്റു​ക​ളു​ടെ ക്ഷാ​മം വ​ലി​യ ച​ര്‍​ച്ച​ക​ള്‍​ക്ക് വ​ഴി​വ​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷാ​ഫ​ലം വ​രും മു​ന്‍​പ് അ​ധി​ക സീ​റ്റു​ക​ള്‍ ജി​ല്ല​ക്ക് ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ത്.

Related Topics

Share this story