പ്ലസ് വണ്‍ സീറ്റ്; ഏഴുജില്ലകളില്‍ 30 ശതമാനം സീറ്റ് വര്‍ധിപ്പിക്കാൻ തീരുമാനം
May 24, 2023, 15:08 IST

തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴുജില്ലകളില്‍ പ്ലസ് വണ്‍ സീറ്റുകള്‍ 30 ശതമാനം വര്‍ധിപ്പിക്കാന്‍ സർക്കാർ തീരുമാനം. ഇന്ന് ചേർന്ന് മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ സര്‍ക്കാര്‍ സ്കൂളുകളിലാണ് സീറ്റ് വര്‍ധിപ്പിക്കുക. എയ്ഡഡ് സ്കൂളുകളില്‍ 20 ശതമാനം സീറ്റ് വര്‍ധിപ്പിക്കാനും തീരുമാനമായി. എയ്ഡഡ് സ്കൂളുകൾ ആവശ്യപ്പെടുകയാണെങ്കിൽ 10% കൂടി സീറ്റ് വര്‍ധിപ്പിക്കുന്നതും അനുവദിക്കും. കൊല്ലം , എറണാകുളം , തൃശൂര്‍ ജില്ലകളില്‍ 20 ശതമാനം സീറ്റ് വര്‍ധിപ്പിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. കഴിഞ്ഞ അധ്യയന വര്‍ഷത്തെ രീതിയിലാണ് സീറ്റുകള്‍ വര്‍ധിപ്പിക്കുന്നത്. 81 ബാച്ചുകള്‍ നിലനിര്‍ത്താനും യോഗത്തില്‍ ധാരണയായി.