പെട്രോൾ പമ്പ് ആക്രമണം; പ്രധാന പ്രതി അറസ്റ്റിൽ
Wed, 24 May 2023

നേമം: പേയാട് പള്ളിമുക്ക് പെട്രോൾപമ്പിൽ കഴിഞ്ഞ 27ന് രാത്രി ബൈക്കിലെത്തി ജീവനക്കാരെ ആക്രമിച്ച സംഘത്തിലെ പ്രധാനി പോലീസ് പിടിയിൽ. തിരുമല പ്ലാവിള തച്ചൻവിളാകത്ത് വീട്ടിൽ ഉണ്ണി എന്ന മഹാദേവനെയാണ് തിരുമല ഭാഗത്തു നിന്ന് മലയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളും പിടിയിലായി. ബാലരാമപുരം പെരിങ്ങമല തെറ്റിവിളാകത്ത് വാടകക്ക് താമസിക്കുന്ന അഭിജിത്ത് (23), സഹോദരൻ അജിത്ത് (20), മുട്ടട സ്വദേശി അനസ് (21) തിരുമല സ്വദേശി സുധി (21) എന്നിവർ നേരത്തെ പിടിയിലായിരുന്നു.
കഴിഞ്ഞ മാസം 27ന് രാത്രിയാണ് പേയാടുള്ള പെട്രോൾ പമ്പിൽ ബൈക്കിലെത്തിയ അഞ്ചംഗ സംഘം അക്രമം നടത്തിയത്. കുടിവെള്ളത്തിന് തണുപ്പ് കുറവാണെന്ന് ആരോപിച്ചാണ് അതിക്രമം കാട്ടിയത്. പമ്പിലെ ജീവനക്കാരായ ശ്രീജയൻ, സുരേഷ് കുമാർ എന്നിവരെ ആക്രമിച്ച പ്രതികൾ പമ്പിൽ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു.