Times Kerala

സിദ്ധാർത്ഥിന്റെ മരണത്തിൽ സിബിഐ അന്വേഷണം താമസിക്കുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി

 
വയനാട് പൂക്കോട് വെറ്റിനറി കോളജിൽ ജീവനൊടുക്കിയ സിദ്ധാർത്ഥിന്റെ വീട്ടുകാരെ സന്ദർശിച്ച് സർവകലാശാല വിസി ഡോ. എംആർ ശശീന്ദ്രനാഥ്
സിദ്ധാർത്ഥിന്റെ മരണത്തിൽ സിബിഐ അന്വേഷണം താമസിക്കുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി. സിബിഐയ്‌ക്ക് അന്വേഷണം ഏറ്റെടുക്കാൻ ഉടൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് സിദ്ധാർത്ഥിന്റെ അച്ഛൻ ജയപ്രകാശ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. കേസിലെ എതിർകക്ഷികൾ, കേന്ദ്ര-സംസ്ഥാന സർക്കാരുകളും,സി.ബി.ഐയുമാണ്. സർക്കാരിന്റെ ഭാഗത്ത് നിന്നും  സിബിഐ അന്വേഷണം അട്ടിമറിക്കാനായി ബോധപൂർവ്വം ശ്രമമുണ്ടെന്നും അദ്ദേഹം ഹർജിയിൽ വാദിച്ചു. നാളെ അടിയന്തിരമായി ഹർജി ഹൈക്കോടതി പരിഗണിക്കും.

Related Topics

Share this story