Times Kerala

 പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

 
 പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു
 പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 സാമ്പത്തികവർഷത്തെ ബജറ്റ് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ് സി കെ പാത്തുമ്മ ടീച്ചറാണ്‌ ബജറ്റ് അവതരിപ്പിച്ചത്‌.
21.07 കോടി രൂപ വരവും 20.53 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. കാർഷികമേഖലക്ക് 75 ലക്ഷം, വനിതാ ശാക്തീകരണം 39 ലക്ഷം, കോളനി നവീകരണം, കുടിവെള്ള പദ്ധതി എന്നിവയ്ക്കായി ഒരു കോടി, പേരാമ്പ്ര ഗവ. താലൂക്ക് ആശുപത്രി വികസനത്തിനായി 65 ലക്ഷം, സ്വീവേജ് പ്ലാൻ്റിന് 65 ലക്ഷം, എ.ബി.സി സെൻ്ററിന് 15 ലക്ഷം രൂപ എന്നിങ്ങനെ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
സ്വയം തൊഴിൽ സംരംഭങ്ങൾ, ക്ഷീര വികസനം, ശുചിത്വം, ഭവന നിർമ്മാണം, വനിതാശിശുക്ഷേമം, നെൽകൃഷി എന്നീ മേഖലകൾക്ക് പ്രാധാന്യം നൽകിയാണ് ബജറ്റ് അവതരിപ്പിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി കാദർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് എൻ പി ബാബു അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Related Topics

Share this story