Times Kerala

 ജനകീയ മത്സ്യകൃഷി പദ്ധതി

 
ജനകീയ മത്സ്യകൃഷി പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു
 

ജനകീയ മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ശാസ്ത്രീയ ശുദ്ധജല മത്സ്യകൃഷി (തിലാപ്പിയ, ആസ്സാംവാള, വരാല്‍, അനബാസ്, തദ്ദേശീയ ക്യാറ്റ് ഫിഷ്, കാര്‍പ്പ് മത്സ്യങ്ങള്‍), സ്വകാര്യ കുളങ്ങളിലെ വിശാല കാര്‍പ്പ് മത്സ്യകൃഷി, ഒരു നെല്ലും ഒരു മീനും പദ്ധതി, പടുതാക്കുളങ്ങളിലെ മത്സ്യകൃഷി (വരാല്‍, ആസ്സാംവാള, അനബാസ്, തദ്ദേശീയ ക്യാറ്റ് ഫിഷ്), റീ-സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം (തിലാപ്പിയ, അനബാസ്, ക്യാറ്റ് ഫിഷ്), ബയോഫ്‌ളോക്ക് (തിലാപ്പിയ, ആസ്സാംവാള, വരാല്‍), ബയോഫ്‌ളോക്ക് വനാമി ചെമ്മീന്‍കൃഷി, കൂട് മത്സ്യകൃഷി (തിലാപ്പിയ, കരിമീന്‍), കുളങ്ങളിലെ പൂമീന്‍ മത്സ്യകൃഷി, കുളങ്ങളിലെ കരിമീന്‍കൃഷി, കുളങ്ങളിലെ ചെമ്മീന്‍ കൃഷി എന്നിവയാണ് വിവിധ പദ്ധതികള്‍. നിശ്ചിത മാതൃകയിലുള്ള അപേക്ഷ എല്ലാ മത്സ്യഭവനുകളിലും ലഭിക്കും.  

അനുബന്ധ രേഖകള്‍ സഹിതം അതത് യൂണിറ്റ് ഓഫീസുകളില്‍ (അഴീക്കോട്/ പീച്ചി/ ചേറ്റുവ/ ചാലക്കുടി/ നാട്ടിക/ ചാവക്കാട്/ കേച്ചേരി/ വടക്കാഞ്ചേരി/ ഇരിങ്ങാലക്കുട) ജൂണ്‍ 15 വൈകിട്ട് നാലിനകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0487 2421090.

Related Topics

Share this story