Times Kerala

പെൻഷൻ മുടങ്ങി; ദയാവധത്തിനു തയ്യാറായ വൃദ്ധ ദമ്പതികൾക്ക് സഹായവുമായി യൂത്ത് കോൺഗ്രസും ബിജെപിയും

 
പെൻഷൻ മുടങ്ങി; ദയാവധത്തിനു തയ്യാറായ വൃദ്ധ ദമ്പതികൾക്ക് സഹായവുമായി യൂത്ത് കോൺഗ്രസും ബിജെപിയും

പെൻഷൻ തുക ലഭിക്കാതെ വന്നതോടെ ദയവദത്തിന് തയ്യാറെന്ന് ബോർഡ്‌ സ്ഥാപിച്ച സംഭവത്തിൽ സഹായവുമായി യൂത്ത് കോൺഗ്രസും ബിജെപിയും. പെൻഷൻ കുടിശിക കിട്ടുന്നത് വരെ യൂത്ത് കോൺഗ്രസ് 1600 രൂപ മാസം നൽകും.

അരിയും പച്ചക്കറിയും ബി ജെ പി പ്രവർത്തകർ എത്തിച്ച് നൽകി. എന്നാൽ ബോർഡ് മാറ്റണമെന്ന് സിപിഐഎം അടിമാലി ഏരിയാ സെക്രട്ടറിയും, ലോക്കൽ സെക്രട്ടറിയും ആവശ്യം ഉന്നയിച്ചെന്ന് വൃദ്ധ ദമ്പതികൾ പറഞ്ഞു. സിപിഐഎം നേതാക്കൾ നേരിട്ട് എത്തി ആയിരം രൂപയും ഇരുവർക്കും കൈമാറി.

പെൻഷൻ മുടങ്ങിയതിൽ ‘ദയാവധത്തിന് തയ്യാർ’ എന്ന ബോർഡ് സ്ഥാപിച്ച് വൃദ്ധ ദമ്പതികളാണ് പ്രതിഷേധമറിയിച്ച് രംഗത്തുവന്നത്. വികലാംഗയായ 63കാരി ഓമനയും ഭർത്താവ് 72 കാരനായ ശിവദാസുമാണ് പെട്ടിക്കടയ്ക്ക് മുന്നിൽ ബോർഡ് സ്ഥാപിച്ചത്. പെൻഷൻ മുടങ്ങിയതോടെ ജീവിതം ദുരിതത്തിലാണെന്ന് വൃദ്ധ ദമ്പതികൾ വ്യക്തമാക്കി.

Related Topics

Share this story