Times Kerala

കെ.എൻ ബാലഗോപാലിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകി പി സി വിഷ്‌ണുനാഥ്‌

 
കെ.എൻ ബാലഗോപാലിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകി പി സി വിഷ്‌ണുനാഥ്‌

ധനമന്ത്രി കെ.എൻ ബാലഗോപാലിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകി പി സി വിഷ്‌ണുനാഥ്‌. പ്രസ്‌താവന സഭയെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് പി സി വിഷ്‌ണുനാഥ്‌ സഭയിൽ വ്യക്തമാക്കി. 29 ന് കൊണ്ട് വന്ന അടിയന്തര പ്രമേയത്തിൽ വസ്തുതാപരമായ നിരവധി പിഴവുകൾ വന്നു. സഭയെ തെറ്റിദ്ധരിപ്പിക്കാനാണ് മന്ത്രി ശ്രമിച്ചത്. കേന്ദ്രസർക്കാരിൻറെ ഏജൻസികളെയും രാഷ്ട്രീയത്തെയും അറിയാത്തവരാണോ ഈ നാട്ടിലുള്ളതെന്നും വിഷ്‌ണുനാഥ്‌ അറിയിച്ചു . 

അച്യുതാനന്ദൻ സർക്കാർ ക്ഷേമപെൻഷൻ 500 രൂപയായി വർദ്ധിപ്പിച്ചു എന്ന് പറഞ്ഞു. എ.കെ ആൻറണി ഭരിക്കുമ്പോൾ രണ്ടര വർഷം പെൻഷൻ കുടിശികയായിരുന്നു എന്ന് പറഞ്ഞു. 2007 ൽ തോമസ് ഐസക് നൽകിയ മറുപടി പ്രകാരം ആൻറണി സർക്കാർ കുടിശ്ശിക ഉണ്ടായിരുന്നില്ലെന്ന് നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. അപ്പോഴാണ് ബാലഗോപാൽ രണ്ടര വർഷം കുടിശിക ഉണ്ടെന്ന് പറഞ്ഞത്. 2007 ൽ ധനകാര്യ മന്ത്രിയായിരുന്ന കാലത്ത് രേഖാമൂലം നൽകിയ മറുപടിയാണ്. എന്നാൽ പ്രമേയം ഐകണ്ഠേന പാസ്സാക്കേണ്ടി വരും എന്നുള്ളതുകൊണ്ടാണ് പ്രതിപക്ഷം നാടകം കളിച്ചു ഇറങ്ങിപ്പോയത് കെ എൻ ബാലഗോഗോപാൽ പറഞ്ഞു.


 

Related Topics

Share this story