തിരുവനന്തപുരം മെഡിക്കൽ കോളജിൽ ജീവനക്കാരിയെ രോഗി ആക്രമിച്ചു
Apr 30, 2024, 17:38 IST
![തിരുവനന്തപുരം മെഡിക്കൽ കോളജിൽ ജീവനക്കാരിയെ രോഗി ആക്രമിച്ചു](https://timeskerala.com/static/c1e/client/91214/uploaded/fea6c105c0ff4d226c0a0b862cbfdc49.jpg)
തിരുവനന്തപുരം: സർക്കാർ മെഡിക്കല്‍ കോളജ് ജീവനക്കാരിയെ രോഗി ആക്രമിച്ചതായി പരാതി. ആക്രമണത്തിൽ പരിക്കേറ്റ എംആര്‍ഐ സ്കാനിംഗ് വിഭാഗത്തിലെ ജീവനക്കാരി ജയകുമാരിയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച ഉച്ചയ്ക്കുണ്ടായ സംഭവത്തിൽ പൂവാർ സ്വദേശി അനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്കാനിങ്ങിനു തീയതി നൽകിയില്ലെന്നു പറഞ്ഞ് ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും തുടർന്ന് അനിൽ കൈയിൽ കരുതിയിരുന്ന ഇടിവള കൊണ്ട് ജയകുമാരിയുടെ മുഖത്ത് ഇടിക്കുകയുമായിരുന്നു. മുഖത്തെ എല്ലുകൾക്ക് പൊട്ടലുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)