പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു
Sun, 19 Mar 2023

കോൺഗ്രസ് മാർച്ചിന് നേരെ കല്ലും ചീഞ്ഞളിഞ്ഞ മുട്ടയും എറിഞ്ഞ സംഭവത്തിൽ ആരോപണവിധേയനായ പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറിയെ പാർട്ടി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
പത്തനംതിട്ട മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള വാർഡ് കൗൺസിലർ കൂടിയായ എംസി ഷെരീഫാണ് സസ്‌പെൻഡ് ചെയ്യപ്പെട്ടത്. കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പാർട്ടിയുടെ സത്പേരിന് കളങ്കമുണ്ടാക്കുന്ന ഗുരുതരമായ പാർട്ടി അച്ചടക്ക ലംഘനമാണ് ഇയാൾ നടത്തിയതെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ച ഹത് സേ ഹത് ജോദോ യാത്രയ്ക്കിടെയാണ് സംഭവം.