Times Kerala

ബസില്‍ യാത്രക്കാരൻ കുഴഞ്ഞുവീണു; ഉടൻ ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ച് സ്വകാര്യബസ് ജീവനക്കാര്‍

 
ബസില്‍ യാത്രക്കാരൻ കുഴഞ്ഞുവീണു; ഉടൻ ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ച് സ്വകാര്യബസ് ജീവനക്കാര്‍

ബസില്‍ കുഴഞ്ഞുവീണ യാത്രക്കാരനെ പെട്ടന്ന് ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ച് സ്വകാര്യബസ് ജീവനക്കാര്‍. ബാലുശ്ശേരി- കോഴിക്കോട് റൂട്ടില്‍ ഓടുന്ന ദുര്‍ഗ ബസില്‍ വച്ചു രാവിലെയാണ് യാത്രക്കാരന് ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കാക്കൂര്‍ 9.5 ല്‍ നിന്നും കയറിയ യാത്രക്കാരന് ദേഹസ്വാസ്ഥ്യം ഉണ്ടയത്.

രാവിലെ 8.30 ന് ബാലുശ്ശേരിയില്‍ നിന്നാണ് ബസ് പുറപ്പെട്ടത്. ബേസിൽ നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്നു. കുഴഞ്ഞുവീണ യാത്രക്കാരനുമായി ബസ് നേരെ ഇഖ്‌റ ആശുപത്രിയിലേക്ക് തിരിച്ചുവിട്ടു. ഇതിനിടയില്‍ അസുഖവുമായി രോഗി വരുന്നുണ്ടെന്ന് വിവരം ബസ് ജീവനക്കാര്‍ ആശുപത്രിയിൽ വിളിച്ച് അറിയിച്ചിരുന്നു. ഉടന്‍ ചികില്‍സ നല്‍കി യാത്രക്കാരന്റെ ജിവന്‍ രക്ഷിക്കുകയും ചെയ്‌തു. 


 

Related Topics

Share this story