നിയമസഭാ സംഘർഷം: സ്പീക്കറിന് പരാതിനൽകി പ്രതിപക്ഷ എംഎൽഎമാർ
Wed, 15 Mar 2023

തിരുവനന്തപുരം: നിയമസഭ മന്ദിരത്തിൽ ഇന്ന് നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് സ്പീക്കറിനു പരാതി നൽകി അഞ്ച് പ്രതിപക്ഷ എംഎൽഎമാർ. കെ.കെ. രമ, ഉമാ തോമസ്, ടി.വി. ഇബ്രാഹിം, സനീഷ് കുമാർ, എ.കെ.എം. അഷ്റഫ് എന്നിവരാണ് സ്പീക്കറിന് പരാതി നൽകിയിരിക്കുന്നത്. വാച്ച് ആൻഡ് വാർഡ് തങ്ങളെ മർദിച്ചുവെന്നും ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി.