Times Kerala

നി​യ​മ​സ​ഭാ മ​ന്ദി​രം ഇ​ടി​ച്ച് നി​ര​ത്തി ചൊ​റി​യ​ണം ന​ട​ണം: കെ.​സു​ധാ​ക​ര​ൻ

 
K Sudhakaran
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ മ​ന്ദി​രം ഇ​ടി​ച്ച് നി​ര​ത്തി ചൊ​റി​യ​ണം ന​ട​ണ​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​ന്‍ എം​പി. സി​പി​ഐ നേ​താ​വ്  ജീ​ര്‍​ണ​ത​യു​ടെ മൂ​ര്‍​ധ​ന്യ​ത്തി​ലാ​ണ് നി​യ​മ​സ​ഭ​യെ​ന്നും ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​ങ്ങ​ള്‍ ച​വി​ട്ടി​മെ​തി​ക്കു​ക​യാ​ണെ​ന്നും കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ പറഞ്ഞു.  ആ​ര്‍.​സു​ഗ​ത​ന്‍ പ​ണ്ട് സെ​ക്ര​ട്ടറി​യേ​റ്റി​നെ​ക്കു​റി​ച്ചാ​ണ്  ഇ​ത് പ​റ​ഞ്ഞ​തെ​ങ്കി​ലും ഇ​പ്പോ​ള്‍ നി​യ​മ​സ​ഭ​യു​ടെ കാ​ര്യ​ത്തി​ലും ഇ​ത് ബാ​ധ​ക​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക്രൂ​ര​മാ​യി മ​ര്‍​ദ​ന​മേ​റ്റ പ്ര​തി​പ​ക്ഷ​ത്തെ ഏ​ഴ് എം​എ​ല്‍​എ​മാ​ര്‍​ക്കെ​തി​രേ ജാ​മ്യ​മി​ല്ലാ കേ​സും ഭ​ര​ണ​പ​ക്ഷ​ത്തെ ര​ണ്ട് പേ​ര്‍​ക്കെ​തി​രേ ജാ​മ്യം കി​ട്ടാ​വു​ന്ന കേ​സു​മെ​ടു​ത്ത് പി​ണ​റാ​യി​യു​ടെ പോ​ലീ​സ് വീ​ണ്ടും രാ​ജ​ഭ​ക്തി തെ​ളി​യി​ച്ചെ​ന്നും സു​ധാ​ക​ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ​ഭാ ടി​വി സ​ർ​ക്കാ​ർ ദു​രു​പ​യോ​ഗം ചെ‌​യ്യു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.  സ​ഭാ ടി​വി പാ​ര്‍​ട്ടി ചാ​ന​ല്‍ പോ​ലെ​യാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഭ​ര​ണ​ക​ക്ഷി അം​ഗ​ങ്ങ​ളു​ടെ മു​ഖം മാ​ത്രമാണ് സ​ഭാ ടി​വിയിൽ കാ​ണി​ക്കു​​ന്നതെന്നും സുധാകരൻ പറഞ്ഞു.

Related Topics

Share this story