മൊബൈൽ ഫോൺ മാതാപിതാക്കൾ വാങ്ങി വെച്ചു; വിദ്യാർഥി ജീവനൊടുക്കി
Fri, 17 Mar 2023

ഉപ്പുതറ: മൊബൈൽ ഫോൺ നൽകാത്തതിന്റെ പേരിൽ പത്താം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി. ചപ്പാത്ത് വള്ളക്കടവ് പുഷ്പമംഗലത്ത് വിനോദിന്റെ മകൻ അക്ഷയ് (16) ആണ് മരിച്ചത്. പരീക്ഷ കാലമായിട്ടും മൊബൈൽ കൂടുതലായി ഉപയോഗിക്കുന്നു എന്നു പറഞ്ഞ് വീട്ടുകാർ ബുധനാഴ്ച രാവിലെ ഫോൺ വാങ്ങി വച്ചു. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ അക്ഷയ് വീടിനു സമീപം മരത്തിൽ തൂങ്ങി മരിക്കുകയായിരുന്നു. അമ്മ അനിതയുടെ ഫോണാണ് അക്ഷയ് ഉപയോഗിച്ചിരുന്നത്.