Times Kerala

 പ​ന്തീ​രാ​ങ്കാ​വ് ഗാ​ര്‍​ഹി​ക പീ​ഡ​നം; പോ​ലീ​സി​നെ​തി​രേ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു

 
പ​ന്തീ​രാ​ങ്കാ​വ് ഗാ​ര്‍​ഹി​ക പീ​ഡ​നം; പോ​ലീ​സി​നെ​തി​രേ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു
തി​രു​വ​ന​ന്ത​പു​രം: പ​ന്തീ​രാ​ങ്കാ​വി​ല്‍ ന​വ​വ​ധു​വി​നെ ഭ​ര്‍​തൃ​ഗൃ​ഹ​ത്തി​ല്‍ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ പോ​ലീ​സി​നെ​തി​രെ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്തു. സം​ഭ​വ​ത്തി​ല്‍ പ​രാ​തി​പ്പെ​ട്ടി​ട്ടും യ​ഥാ​സ​മ​യം കേ​സെ​ടു​ക്കാ​ത്ത പ​ന്തീ​രാ​ങ്കാ​വ് പോ​ലീ​സി​നെ​തി​രെ​യാ​ണ് ന​വ​വ​ധു​വി​ന്‍റെ പ​രാ​തിയുടെ അടിസ്ഥാനത്തിൽ  കേസെടുത്തിരിക്കുന്നത്.

സം​ഭ​വ​ത്തി​ൽ കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റോ​ട് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​നും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. വി​വാ​ഹം ക​ഴി​ഞ്ഞ് ഒ​രാ​ഴ്ച തി​ക​യും മു​ന്പാ​ണ് ക്രൂ​ര​മ​ർ​ദ​നം അ​ര​ങ്ങേ​റി​യ​ത്. രാ​ഹു​ൽ മൊ​ബൈ​ൽ ചാ​ർ​ജ​ർ കേ​ബി​ൾ ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി. 

യു​വ​തി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ പു​റ​ത്തു​വ​ന്ന​തോ​ടെ പോ​ലീ​സി​നെ​തി​രേ വി​മ​ർ​ശ​ന​മു​യ​ർ​ന്നി​രു​ന്നു.തു​ട​ർ​ന്നാ​ണ് പോ​ലീ​സ് യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​നെ​തി​രേ കേ​സെ​ടു​ത്ത​ത്. പ്ര​തി രാ​ഹു​ലി​നെ​തി​രെ വ​ധ​ശ്ര​മം, സ്ത്രീ​ധ​ന പീ​ഡ​നം അ​ട​ക്കം കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് പ​ന്തീ​രാ​ങ്കാ​വ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. അ​തേ​സ​മ​യം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി.

Related Topics

Share this story