Times Kerala

അയോധ്യയില്‍ പല്ലക്ക് ഉത്സവം; പഞ്ചവാദ്യ അകമ്പടിക്ക് പന്ത്രണ്ടംഗ കേരള സംഘം

 
അയോധ്യയില്‍ പല്ലക്ക് ഉത്സവം; പഞ്ചവാദ്യ അകമ്പടിക്ക് പന്ത്രണ്ടംഗ കേരള സംഘം

കാഞ്ഞങ്ങാട്: അയോധ്യ ശ്രീരാമക്ഷേത്രത്തില്‍ പല്ലക്ക് ഉത്സവത്തിന് പഞ്ചവാദ്യ അകമ്പടിയുമായി പന്ത്രണ്ടംഗ കേരള സംഘം. ഒരു മാസത്തിലധികം നീണ്ടുനിക്കുന്ന പല്ലക്ക് ഉത്സവത്തില്‍ എല്ലാ ദിവസവും ഇവരുടെ പഞ്ചവാദ്യമുണ്ടാകും. രാമജന്മഭൂമി ട്രസ്റ്റിയും ഉടുപ്പി പേജാവര്‍ മഠാധിപതിയുമായ വിശ്വ പ്രസന്ന തീര്‍ഥ സ്വാമിയുടെ ക്ഷണത്തിലാണ് കേരള സംഘം അയോധ്യയിലെത്തിയത്.

സംഘത്തിൽ കാഞ്ഞങ്ങാട്ടെ മഡിയന്‍ രാധാകൃഷ്ണ മാരാര്‍, തിരുവമ്പാടി വിനീഷ് മാരാര്‍, കലാമണ്ഡലം രാഹുല്‍ നമ്പീശന്‍, പട്ടാമ്പി പള്ളിപ്പുറത്തെ കെ.ജി. ഗോവിന്ദരാജ്, സേതുമാധവന്‍, സുരേഷ്ബാബു, ശശികുമാര്‍, പ്രദീപ്, പയ്യന്നൂരിലെ ടി.ടി.വി. രതീഷ്, കെ.വി. ബാബുരാജ്, വാണിയങ്കുളം വിനോദ്, ശ്രീരാഗ് കാഞ്ഞങ്ങാട് എന്നിവരാണ് ഉള്ളത്.

എല്ലാ വര്‍ഷവും മഡിയന്‍ രാധാകൃഷ്ണമാരാരും സംഘവും ഉഡുപ്പിയില്‍ പഞ്ചവാദ്യം അവതരിപ്പിക്കാറുണ്ട്. ഈ ബന്ധത്തിലൂടെയാണ് അയോധ്യയിലെ തിരുനടയില്‍ പഞ്ചവാദ്യം അവതരിപ്പിക്കാനുള്ള ഭാഗ്യം ലഭിച്ചതെന്ന് രാധാകൃഷ്ണ മാരാര്‍ പറഞ്ഞു. 

Related Topics

Share this story