പാലക്കയം വില്ലേജ് ഓഫിസ് കൈക്കൂലി: വകുപ്പുതല അന്വേഷണവും

സുരേഷ്കുമാർ വില്ലേജ് തലത്തിൽ ഏതൊക്കെ ഫയലുകളിൽ കൈക്കൂലി വാങ്ങി. കൈക്കൂലി ലഭിക്കാത്ത ഏതെങ്കിലും ഫയലുകളിൽ തുടർ നടപടി സ്വീകരിച്ചില്ല. തുടങ്ങിയവയുമായി ബന്ധപ്പെട്ട വകുപ്പുതല അന്വേഷണവും സ്വീകരിക്കേണ്ട തുടർ നടപടികൾ സംബന്ധിച്ച റിപ്പോർട്ടുമാണ് റവന്യു ജോയിന്റ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തയാറാക്കുന്നത്.
ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണു മന്ത്രി കെ. രാജൻ നിർദേശിച്ചിട്ടുള്ളത്. പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുരേഷ്കുമാറിന്റെ കൈക്കൂലി പണവുമായി ബന്ധപ്പെട്ട അന്വേഷണമാണ് പോലീസിന്റെ വിജിലൻസ് അന്വേഷിക്കുന്നത്.
റവന്യു വകുപ്പുമായി ബന്ധപ്പെട്ട എല്ലാ ഓഫീസുകളിലും പോലീസ് വിജിലൻസിന്റെ നന്പർ കൂടാതെ റവന്യു വിജിലൻസ് വിഭാഗത്തിന്റെ നന്പർ കൂടി പ്രദർശിപ്പിക്കാനും മന്ത്രി കെ. രാജൻ നിർദ്ദേശം നൽകി. റവന്യു വകുപ്പിലെ അഴിമതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പൊതുജനങ്ങൾക്കു മേലധികാരികളെ അറിയിക്കാൻ ടോൾ ഫ്രീ നന്പരും ഓണ്‍ലൈൻ പോർട്ടലും സജ്ജമാക്കാനും മന്ത്രി നിർദേശിച്ചു.