Times Kerala

 നെ​ല്ല് സം​ഭ​രണം; ക​ർ​ഷ​ക​ർ​ക്ക് 500 കോ​ടി​യി​ലേ​റെ രൂ​പ ന​ൽ​കാ​നു​ണ്ടെ​ന്ന് മ​ന്ത്രി

 
 നെ​ല്ല് സം​ഭ​രണം; ക​ർ​ഷ​ക​ർ​ക്ക് 500 കോ​ടി​യി​ലേ​റെ രൂ​പ ന​ൽ​കാ​നു​ണ്ടെ​ന്ന് മ​ന്ത്രി
 

തി​രു​വ​ന​ന്ത​പു​രം: നെ​ല്ല് സം​ഭ​രി​ച്ച വ​ക​യി​ൽ ക​ർ​ഷ​ക​ർ​ക്ക് 500 കോ​ടി​യി​ലേ​റെ രൂ​പ ന​ൽ​കാ​നു​ണ്ടെ​ന്ന് മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ.

നി​യ​മ​സ​ഭ​യി​ൽ കു​റു​ക്കോ​ളി മൊ​യ​തീ​ൻ എം​എ​ൽ​എ​യു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി നൽകവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. 1100 കോ​ടി രൂ​പ ഇ​തു​വ​രെ ന​ൽ​കി​യി​ട്ടു​ണ്ട്.

കേ​ന്ദ്ര​സ​ർ​ക്കാ​ർ 1070 കോ​ടി രൂ​പ ന​ൽ​കാ​നു​ണ്ടെ​ന്നും ജി.​ആ​ർ. അ​നി​ൽ പ​റ​ഞ്ഞു. എ​ത്ര​യും വേ​ഗം ഈ ​തു​ക കൊ​ടു​ത്തു​തീ​ർ​ക്കു​മെ​ന്നും മ​ന്ത്രി വ്യക്തമാക്കി. 


 

Related Topics

Share this story