HomeKerala'കരാ‍ർ വ്യവസ്ഥയുടെ പരസ്യ ലംഘനം നടക്കുമ്പോൾ മുഖ്യമന്ത്രി അസംതൃപ്തി രേഖപ്പെടുത്തിയാണോ വിമ‍ർശിക്കേണ്ടത്?':...

‘കരാ‍ർ വ്യവസ്ഥയുടെ പരസ്യ ലംഘനം നടക്കുമ്പോൾ മുഖ്യമന്ത്രി അസംതൃപ്തി രേഖപ്പെടുത്തിയാണോ വിമ‍ർശിക്കേണ്ടത്?’: P രാജീവ് | P Rajeev

കൊച്ചി: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരികൾ എം.എസ്.സി കമ്പനിക്ക് കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ തീരുമാനം സംസ്ഥാന സർക്കാരുമായുള്ള കരാറിന്റെ പരസ്യമായ ലംഘനമാണെന്ന് പി രാജീവ്. വിഷയത്തിൽ മുഖ്യമന്ത്രിയുടെ മൗനത്തെയും അസംതൃപ്തി പ്രകടിപ്പിക്കുന്ന രീതിയെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.(P Rajeev Criticizes Vizhinjam Port Share Transfer And CM Silence)

കരാർ വ്യവസ്ഥയുടെ പരസ്യ ലംഘനം നടക്കുമ്പോൾ മുഖ്യമന്ത്രി അസംതൃപ്തി രേഖപ്പെടുത്തുകയാണോ വേണ്ടത്? കരാർ ലംഘനത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് പറയാൻ എന്തുകൊണ്ട് മുഖ്യമന്ത്രി ധൈര്യം കാണിക്കുന്നില്ല, പി രാജീവ് ചോദിച്ചു. വിഷയത്തിൽ തങ്ങൾക്ക് ഒന്നും അറിയില്ലെന്ന് നിയമസഭയിൽ പറഞ്ഞ മുഖ്യമന്ത്രിയുടെ നിലപാടിനെയും അദ്ദേഹം പരിഹസിച്ചു.

കമ്പനി അധികൃതർ അനൗദ്യോഗികമായി അറിയിച്ചുവെന്ന് പറയുമ്പോൾ, അത് ശരിവെക്കുന്ന പ്രതികരണമാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഉണ്ടായതെന്നും അദ്ദേഹം ആരോപിച്ചു. തുറമുഖം, ധനകാര്യം, നിയമം എന്നീ സുപ്രധാന വകുപ്പുകൾ മുഖ്യമന്ത്രി ഒറ്റയ്ക്ക് കൈകാര്യം ചെയ്യുന്നുവെന്നും, കേരള ചരിത്രത്തിൽ ഇത് ആദ്യമായാണെന്നും പി രാജീവ് ചൂണ്ടിക്കാട്ടി. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഒരു വ്യക്തിയാണ് പരിശോധിക്കുന്നത്. മുഖ്യമന്ത്രി തുറമുഖ വകുപ്പ് ഉൾപ്പെടെയുള്ളവ ഏറ്റെടുത്തത് എന്ത് ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സെബിക്ക് ജൂൺ 30-ന് നൽകിയ അപേക്ഷയിൽ, ജൂൺ 29-ന് തന്നെ 13,200 കോടി രൂപയ്ക്ക് 49 ശതമാനം ഓഹരികൾ കൈമാറുന്ന കരാറിൽ ഒപ്പിട്ടതായി അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്. നിയമലംഘനം വ്യക്തമായിട്ടും ശക്തമായ നിലപാട് സ്വീകരിക്കാതെ ‘അതൃപ്തി’ എന്ന വാക്കിൽ പ്രതികരണം ഒതുക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിനെയും പി രാജീവ് വിമർശിച്ചു.

Story Summary

Former Minister P. Rajeev has accused the Adani Group of violating the state government agreement by transferring Vizhinjam port shares to MSC. He criticized the Chief Minister for his silence and for merely expressing “dissatisfaction” instead of taking a firm stance against the alleged breach of contract, further questioning the centralization of power as the CM holds critical portfolios like Finance, Law, and Ports.

WhatsApp Channel Banner

Latest updates

പാലക്കാട് ശ്രീനിവാസൻ വധക്കേസ്: ഒളിവിലായിരുന്ന മുൻ PFI നേതാവ്...

പാലക്കാട് / ന്യൂഡൽഹി: പാലക്കാട് ആർ.എസ്.എസ് (Palakkad sreenivasan murder case) നേതാവ് ശ്രീനിവാസനെ വധിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (PFI) മുൻ പാലക്കാട് ജില്ലാ...

വിദ്യാർത്ഥികളുടെ ആശങ്കകൾ ന്യായം, സഹാനുഭൂതിയോടെ കാണണം; കേന്ദ്ര സർക്കാരിന്...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ കേന്ദ്ര സർക്കാരിന്റെ സമീപനത്തിൽ നിന്ന് വ്യത്യസ്ത നിലപാടുമായി മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുരളി മനോഹർ ജോഷി (Murli manohar...

കൊല്ലത്ത് വിങ്ങലായി അമ്മയും മകളും; കായലിൽ മകളുടെ മൃതദേഹം...

കൊല്ലം: കായലിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ രോഗബാധിതയായി കിടപ്പിലായിരുന്ന മാതാവും അന്തരിച്ചു (TS canal kattilkadavu body found). വള്ളിക്കാവ് ശിവസന്ധ്യയിൽ വിജയന്റെ ഭാര്യ സന്ധ്യ (50), അമ്മ ഭാസുര...

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണം: ഡോ. എം.കെ....

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഡോ. എം.കെ. റാമിനെ റിമാൻഡ് ചെയ്തു (Dr. MK Ram remanded). തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ്...

നീറ്റ് ക്രമക്കേട്: വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മമ്മൂട്ടി |...

കൊച്ചി: നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനതാ പാർട്ടി'യുടെ (Mammootty facebook post neet protest) നേതൃത്വത്തിൽ നടക്കുന്ന രാജ്യവ്യാപക...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....