Times Kerala

 പി.സി. ജോർജ് കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ ദരിദ്രവാസിയാണെന്ന് വെള്ളാപ്പള്ളി

 
 പി.സി. ജോർജ് കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ ദരിദ്രവാസിയാണെന്ന് വെള്ളാപ്പള്ളി
പത്തനംതിട്ട: പി.സി. ജോർജിനെതിരെ രൂക്ഷ വിമർശനവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. 'പി.സി ജോർജിനെ സ്ഥാനാർഥിയാക്കാൻ തലയിൽ ജനവാസമുള്ള ആരും തയ്യാറാകില്ലെന്നും കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ ദരിദ്രവാസിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞ​ു. എങ്ങും ഗതികിട്ടാതെ വന്നപ്പോഴാണ് ജോർജ് ബി.ജെ.പിയിൽ ചേർന്നതെന്നും ജോർജിനെ കേരളത്തിൽ ആരും വിശ്വസിക്കില്ലെന്നും നടേശൻ പറഞ്ഞു.

 പി.സി. ജോർജിന് ആരും വോട്ട് ചെയ്യില്ല. ബി.ജെ.പിക്കാർ പോലും വോട്ട് ചെയ്യുമോ എന്നകാര്യത്തിൽ സംശയമാണെന്ന് പറഞ്ഞ വെള്ളാപ്പള്ളി തെരഞ്ഞെടുപ്പിൽ എവിടെ മത്സരിച്ചാലും ദയനീയമായി പരാജയപ്പെടുമെന്നും കൂട്ടിച്ചേർത്തു. 
 

Related Topics

Share this story