Times Kerala

സം​സ്ഥാ​ന​ത്ത് അഞ്ചു ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്: അതിശക്തമായ മഴയ്ക്ക് സാധ്യത  

 
സംസ്ഥാനത്ത് ഇക്കുറി കാ​ല​വ​ർ​ഷം ദു​ർ​ബ​ല​മാ​യി
തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത അ​ഞ്ച് ദി​വ​സം സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെ​ന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മു​ന്ന​റി​യി​പ്പ്. തീ​വ്ര​മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് അഞ്ചു ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചിട്ടുണ്ട്. ഇത് പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ്. ഞായറാഴ്ച ഓറഞ്ച് അലർട്ട് ഉള്ളത് ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളിലാണ്. പ്രവചിച്ചിരിക്കുന്നത് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​ക്കു​ള്ള സാ​ധ്യ​ത​യാ​ണ്. ഇ​ന്ന് യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചിട്ടുള്ളത് തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ര്‍, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാണ്. 

Related Topics

Share this story