Times Kerala

സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്: അതിശക്തമായ മഴയ്ക്ക് സാധ്യത

 
മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലേർട്ട് രണ്ട് ജില്ലകളിൽ പ്രഖ്യാപിച്ചു. അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ്. കൂടാതെ, യെല്ലോ അലേർട്ട് എട്ട് ജില്ലകളിലും പ്രഖ്യാപിച്ചു. ഇത് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ആണ്. കനത്ത മഴ നഗരപ്രദേശങ്ങളിലും മലയോര മേഖലകളിലും ഇടനാടുകളിലും ലഭിക്കുന്നതായിരിക്കും. മഴയോടൊപ്പം ഇടിമിന്നലിനു സാധ്യതയുള്ളതിനാൽ ഇടിമിന്നൽ ജാഗ്രത നിർദ്ദേശവും കാലാവസ്ഥാവകുപ്പ് പ്രഖ്യാപിച്ചു. ഇന്ന് കേരളാതീരത്ത് രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി ശക്തമായ കടലാക്രമണത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. 

Related Topics

Share this story