Times Kerala

സംസ്ഥാനത്ത് ഇ​ന്ന് ര​ണ്ട് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്: പരക്കെ മഴയ്ക്ക് സാധ്യത

 
സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, രണ്ടിടത്ത് ഓറഞ്ച് അലർട്ട്
തി​രു​വ​ന​ന്ത​പു​രം: ഇന്ന് സം​സ്ഥാ​ന​ത്ത് പ​ര​ക്കെ മ​ഴ​യ്ക്ക് സാ​ധ്യ​തയെന്നറിയിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടുള്ളത് ര​ണ്ട് ജി​ല്ല​ക​ളിലാണ്. ഇത് ക​ണ്ണൂ​ർ കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ്. യെ​ല്ലോ അ​ല​ർ​ട്ട് പ്രഖ്യാപിച്ചിരിക്കുന്നത് ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളിലാണ്. കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യിച്ചത് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് ചിലയിടങ്ങളിൽ സാധ്യതയുണ്ടെന്നാണ്. മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിക്കും സാധ്യതയുണ്ട്. ഉ​യ​ർ​ന്ന തി​ര​മാ​ല​ക​ൾ​ക്ക് കേ​ര​ളാ തീ​ര​ത്ത് സാധ്യതയുള്ളതിനാൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ല​ക്കു​ണ്ട്.

Related Topics

Share this story