പ്രതിപക്ഷ പ്രതിഷേധം ശക്തം; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

പ്രതിപക്ഷ പ്രതിഷേധം ശക്തം; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു
തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. കഴിഞ്ഞ ദിവസം സഭയിലുണ്ടായ സംഭവങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. രാവിലെ സഭ തുടങ്ങിയപ്പോൾ തന്നെ നടുത്തളത്തിലിറങ്ങി സ്പീക്കറുടെ മുഖം മറച്ച് പ്രതിപക്ഷ അംഗങ്ങൾ പ്ലക്കാർഡുകൾ ഉയർത്തിയതോടെ  ചോദ്യോത്തര വേള സസ്പെൻഡ് ചെയ്തു. ശൂന്യവേളയും ഒഴിവാക്കി സഭ പിരിയുകയായിരുന്നു. കെ.കെ. രമയുടെ അടിയന്തര പ്രമേയ നോട്ടീസ് വരും മുമ്പാണ് സഭ പിരിഞ്ഞതായി സ്പീക്കർ അറിയിച്ചത്. സ്പീക്കറുടെ ഓഫീസിന് മുന്നിൽ വനിതാ എംഎൽഎമാരെ മർദിച്ച സംഭവം ചർച്ച ചെയ്യുന്നത്  ഒഴിവാക്കാനായിരുന്നു ഈ നീക്കം.

Share this story