സഭാ ടിവി സമിതിയില്‍നിന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ രാജിവയ്ക്കും
Thu, 16 Mar 2023

തിരുവനന്തപുരം: സഭാ ടിവിയുടെ ഉന്നതാധികാര സമിതിയില്‍നിന്ന് രാജിവയ്ക്കാനൊരുങ്ങി യുഡിഎഫ് എംഎല്‍എമാര്‍. റോജി എം.ജോണ്‍, എം.വിന്‍സെന്റ്, മോന്‍സ് ജോസഫ്, ആബിദ് ഹുസൈന് തങ്ങള്‍ എന്നിവരാണ് സമിതിയില്‍നിന്ന് രാജിവയ്ക്കുക. സഭാ ടിവി നിയമസഭയിലെ പ്രതിപക്ഷപ്രതിഷേധങ്ങള് പുറത്തുവിടാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി. പ്രതിപക്ഷ നേതാവ് സംസാരിക്കുന്ന ദൃശ്യങ്ങള്‍ പോലും സംപ്രേഷണം ചെയ്യുന്നില്ലെന്ന് നേതാക്കള്‍ ആരോപിച്ചു. സഭാ ടിവി പ്രതിപക്ഷ പ്രതിഷേധങ്ങളെ പൂര്‍ണമായി അവഗണിക്കുന്നെന്നും സഭയില്‍ പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോള്‍ പോലും മന്ത്രിമാരുടെ ദൃശ്യങ്ങളാണ് കാണിക്കുന്നതെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശന് വിമർശിച്ചു.