വാച്ച് ആൻഡ് വാർഡുമാരെ ആക്രമിച്ച പ്രതിപക്ഷ എംഎൽഎമാരെ സസ്പെൻഡ് ചെയ്യണം: പി.കെ.ശ്രീമതി
Sun, 19 Mar 2023

തിരുവനന്തപുരം: നിയമസഭയിലെ വാച്ച് ആൻഡ് വാർഡുമാരെ ആക്രമിച്ച പ്രതിപക്ഷ എംഎൽഎമാരെ സസ്പെൻഡ് ചെയ്യണമെന്നും അത്തരക്കാർ സഭയിലിരിക്കുന്നത് അപമാനമാണെന്നും സിപിഎം നേതാവ് പി.കെ.ശ്രീമതി. പ്രതിപക്ഷ എംഎൽഎമാർ ഗുരുതരമായി പരിക്കേൽപ്പിച്ചെന്ന വനിതാ ജീവനക്കാരുടെ വെളിപ്പെടുത്തലിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തണം. ഉന്തിലും തള്ളിലുമുണ്ടായ സാധാരണ അപകടമല്ല ഇത്. കരുതിക്കൂട്ടിയുള്ള കനത്ത ആക്രമണത്തിനാണ് വനിതാ ജീവനക്കാർ ഇരയായതെന്നും നടുവിനും കൈകൾക്കും അടക്കം ഗുരുതര പരിക്കാണ് ഏറ്റതെന്നും ശ്രീമതി പറഞ്ഞു. ഈ സംഭവം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ശ്രീമതി കൂട്ടിച്ചേർത്തു.