HomeKerala'ഓപ്പറേഷൻ നുംഖോർ': ഭൂട്ടാനിൽ നിന്നും പതിനായിരക്കണക്കിന് വാഹനങ്ങൾ കടത്തിയ കേസിൽ മുഖ്യപ്രതിയുടെ...

‘ഓപ്പറേഷൻ നുംഖോർ’: ഭൂട്ടാനിൽ നിന്നും പതിനായിരക്കണക്കിന് വാഹനങ്ങൾ കടത്തിയ കേസിൽ മുഖ്യപ്രതിയുടെ കൂട്ടാളി ജയ്‌പൂരിൽ പിടിയിൽ | Operation Numkhor

കൊച്ചി: ഭൂട്ടാനിൽ നിന്നും വ്യാജ രേഖകൾ ചമച്ച് ഇന്ത്യയിലേക്ക് വൻതോതിൽ വാഹനങ്ങൾ കടത്തിയ ‘ഓപ്പറേഷൻ നുംഖോർ’ (Operation Numkhor) കേസിൽ നിർണ്ണായക അറസ്റ്റ്. തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ ബിശ്വദീപ് ദാസിന്റെ പ്രധാന കൂട്ടാളിയായ യഷ് ആണ് പിടിയിലായത്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം രാജസ്ഥാനിലെ ജയ്‌പൂരിൽ വെച്ചാണ് ഇയാളെ സാഹസികമായി പിടികൂടിയത്. ഭൂട്ടാനിൽ നിന്നും അതിർത്തി കടത്തി ഇന്ത്യയിലേക്ക് വാഹനങ്ങൾ എത്തിക്കുന്ന ശൃംഖലയുടെ പ്രധാന മേൽനോട്ടക്കാരനായിരുന്നു ഇയാൾ.

ഭൂട്ടാനിൽ വിവിധ കാരണങ്ങളാൽ ഉപേക്ഷിക്കപ്പെട്ടവ ഉൾപ്പെടെയുള്ള പതിനായിരക്കണക്കിന് ലക്ഷ്വറി വാഹനങ്ങളാണ് ഇത്തരത്തിൽ വ്യാജ രേഖകളുണ്ടാക്കി ഇന്ത്യയിലേക്ക് കടത്തി വൻ വിലയ്ക്ക് അനധികൃതമായി വിറ്റഴിച്ചത്. പ്രാഥമിക അന്വേഷണത്തിൽ ഏകദേശം 15,000-ത്തോളം വാഹനങ്ങൾ ഇത്തരത്തിൽ വ്യാജ രജിസ്ട്രേഷനിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ചതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് ഈ വാഹനങ്ങളുടെ രജിസ്ട്രേഷൻ ഭൂരിഭാഗവും നടന്നിട്ടുള്ളത്.

ആഡംബര സൂപ്പർ കാറുകളും കോടികൾ വിലമതിക്കുന്ന സൂപ്പർ ബൈക്കുകളുമടക്കം അന്താരാഷ്ട്ര അതിർത്തി കടത്തി വിപണിയിലെത്തിച്ചതു വഴി കോടികളുടെ നികുതിവെട്ടിപ്പാണ് പ്രതികൾ നടത്തിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ വാഹന ഇറക്കുമതി നികുതി കൊള്ളകളിലൊന്നായാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഈ കേസിനെ വിലയിരുത്തുന്നത്. അറസ്റ്റിലായ യഷിനെ കൊച്ചിയിലെത്തിച്ച് കൂടുതൽ ചോദ്യം ചെയ്യുന്നതോടെ തട്ടിപ്പിൽ പങ്കാളികളായ കൂടുതൽ ഉന്നതരിലേക്ക് എത്താൻ കഴിയുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.

Story Summary: In a major breakthrough in ‘Operation Numkhor’, the Customs Preventive unit arrested Yash, a key associate of mastermind Bishwadeep Das, in Jaipur. The syndicate smuggled over 15,000 abandoned luxury cars and superbikes from Bhutan to India using forged documents, causing massive tax evasion.

WhatsApp Channel Banner

Latest updates

നീലയിൽ നിന്ന് ഓറഞ്ചിലേക്ക്; ഇന്ത്യൻ ഹോക്കി ടീമിന്റെ ജേഴ്സി...

ഹോക്കി ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യൻ പുരുഷ-വനിതാ ടീമുകളുടെ പുതിയ ജേഴ്സി പുറത്തിറക്കി. എന്നാൽ പതിവായി ടീമിന്റെ അടയാളമായി മാറിയിരുന്ന നീല നിറത്തിന് പകരം ഓറഞ്ച് നിറം തെരഞ്ഞെടുത്തത് വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. മുൻ ഇന്ത്യൻ...

‘മണ്ണിൽ കുഴിച്ചുമൂടൽ’ പ്രകടനം ദുരന്തമായി: 36 മണിക്കൂർ കുഴിയിൽ...

നുഹ്: ഹരിയാനയിലെ നുഹ് ജില്ലയിൽ സർക്കസ് പ്രകടനത്തിനിടെ ജീവനോടെ മണ്ണിൽ കുഴിച്ചുമൂടുന്ന സാഹസിക പ്രകടനം നടത്തുന്നതിനിടെ യുവാവ് ശ്വാസംമുട്ടി മരിച്ചു. ഫരീദാബാദ് ഗൗഞ്ചി ഗ്രാമസ്വദേശിയായ ദീപക് (27) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. താരു...

സ്‌കൂൾ ഉച്ചഭക്ഷണത്തിൽ ആഴ്ചയിലൊരിക്കൽ ചിക്കൻ ബിരിയാണി: ശുപാർശ സമർപ്പിച്ച്...

ചെന്നൈ: തമിഴ്‌നാട്ടിലെ സർക്കാർ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ ആഴ്ചയിലൊരിക്കൽ ചിക്കൻ ബിരിയാണി ഉൾപ്പെടുത്താനുള്ള നിർദ്ദേശം സർക്കാരിന്റെ പരിഗണനയിൽ. വിദ്യാഭ്യാസമന്ത്രി രാജ്‌മോഹനാണ് ഈ നിർദ്ദേശം മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്ക് മുൻപാകെ സമർപ്പിച്ചത്.(Tamil Nadu...

വർക്കലയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി...

തിരുവനന്തപുരം: വർക്കല ചെറുന്നിയൂരിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ വീടിന്റെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെറുന്നിയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് മരിച്ചത്.(Varkala Plus Two Student Found...

സെലെൻസ്കിയുടെ മുന്നറിയിപ്പിന് പിന്നാലെ റഷ്യൻ വ്യോമാക്രമണം; യുക്രൈനിൽ 14...

കീവ്: റഷ്യയുടെ ശക്തമായ വ്യോമാക്രമണത്തിൽ യുക്രൈനിൽ കുറഞ്ഞത് 14 പേർ കൊല്ലപ്പെട്ടു. യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി വലിയ ആക്രമണം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മിസൈൽ ആക്രമണം...

DON'T MISS

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

ലോഹഗഡ് കോട്ടയിൽ പുകവലിച്ചു : വിനോദസഞ്ചാരികളെ ചോദ്യം ചെയ്ത...

മുംബൈ: മഹാരാഷ്ട്രയിലെ ചരിത്രപ്രസിദ്ധമായ ലോഹഗഡ് കോട്ടയിൽ സിഗരറ്റ് വലിച്ച വിനോദസഞ്ചാരികളോട് പ്രാദേശിക യുവാവ് രൂക്ഷമായി പ്രതികരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (Lohagad Fort Smoking Tourists Viral Video). ഡൽഹിയിൽ നിന്നുള്ളവരാണെന്ന് പറയപ്പെടുന്ന...

വനപാലനത്തിൽ വിപ്ലവം സൃഷ്ടിച്ച് AI: ജൽദാപാറയിൽ കാട്ടാനക്കൂട്ടത്തെ ഗ്രാമത്തിലിറങ്ങാതെ...

കൊൽക്കത്ത: എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ വന്യജീവി സംരക്ഷണത്തിലും മനുഷ്യ-മൃഗ സംഘർഷങ്ങൾ തടയുന്നതിലും വലിയ മുന്നേറ്റം നടത്തി പശ്ചിമ ബംഗാളിലെ വനംവകുപ്പ്. ബംഗാളിലെ ജൽദാപാറ വന്യജീവി സങ്കേതത്തിന് സമീപം കാട്ടാനക്കൂട്ടം ഗ്രാമത്തിലേക്ക് കടക്കുന്നത് എ.ഐ...

PREMIUM

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....