Times Kerala

 ഉമ്മന്‍ചാണ്ടിക്ക് കോവിഡ് വാക്സീന്‍ നല്‍കാതിരുന്നത് പാര്‍ശ്വഫലം ഭയന്ന്; ചാണ്ടി ഉമ്മന്‍

 
 ഉമ്മന്‍ചാണ്ടിക്ക് കോവിഡ് വാക്സീന്‍ നല്‍കാതിരുന്നത് പാര്‍ശ്വഫലം ഭയന്ന്; ചാണ്ടി ഉമ്മന്‍
 കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കോവിഡ് വാക്സീന്‍ നല്‍കാതിരുന്നത് പാര്‍ശ്വഫലം ഭയന്നാണെന്ന് മകനും പുതുപ്പള്ളി എംഎല്‍എയുമായ ചാണ്ടി ഉമ്മന്‍. ഉമ്മന്‍ചാണ്ടിയുടെ ചികില്‍സ വിവാദമാക്കിയവര്‍ കാര്യം തിരിച്ചറിഞ്ഞു മാപ്പുപറയണമെന്നും ഇനിയൊരു മകനും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകരുതെന്നും ചാണ്ടി ഉമ്മന്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. കാലം സത്യം തെളിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഷീല്‍ഡിന്റെ പാര്‍ശ്വഫലവുമായി ബന്ധപ്പെട്ട വാര്‍ത്തയെത്തുടര്‍ന്നാണ് ചികില്‍സാവിവാദം വീണ്ടും ചര്‍ച്ചയാക്കി ചാണ്ടി ഉമ്മന്‍ ഫേസ്ബുക്ക് ലൈവില്‍ എത്തിയത്. കഴിഞ്ഞ ദിവസം കൊവിഡ് സമയത്ത് ഇന്ത്യയിലും മറ്റും വിതരണം ചെയ്തിരുന്ന അസ്ട്രസെനെക വാക്സിൻ ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് നിർമ്മാതാക്കൾ തുറന്നു പറഞ്ഞിരുന്നു. മറ്റെല്ലാ ചികിത്സകളും പിതാവിന് നൽകിയിരുന്നുവെന്നും കുടുംബപരമായി എടുത്ത തീരുമാനമാണ് വാക്സിൻ നൽകേണ്ടതില്ല എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. നേരത്തെ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിക്ക് മകനും കുടുംബവും ചികിത്സ നിഷേച്ചിരുന്നുവെന്ന ആരോപണവുമായി പ്രമുഖ ഓൺലൈൻ ചാനലായ മറുനാടൻ മലയാളി രംഗത്തെത്തിയിരുന്നു. എന്നാൽ താൻ തന്റെ പിതാവിനെ രക്ഷിക്കാനാണ് ശ്രമിച്ചതെന്നും കൊവിഡ് വാക്സിൻ നിർമ്മാതാക്കൾ തന്നെ ഗുരുതര പാർശ്വ ഫലം ഉണ്ടാക്കുമെന്ന് സമ്മതിച്ച സന്ദർഭത്തിൽ അത് തെളിഞ്ഞുവെന്നും തെറ്റായ രീതിയിൽ വാർത്ത പ്രചരിപ്പിച്ച മറുനാടൻ മലയാളി മാപ്പു പറയണമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

Related Topics

Share this story