ഓൺലൈൻ ജോലി തട്ടിപ്പ്; നഴ്സിങ് വിദ്യാർഥിനിക്ക് ഒരു ലക്ഷം രൂപ നഷ്ടമായതായി പരാതി
May 15, 2024, 20:56 IST
![ഓൺലൈൻ ജോലി തട്ടിപ്പ്; നഴ്സിങ് വിദ്യാർഥിനിക്ക് ഒരു ലക്ഷം രൂപ നഷ്ടമായതായി പരാതി](https://timeskerala.com/static/c1e/client/91214/uploaded/c5f03934e4f92a75985fc435402efd19.jpg)
മെഡിക്കൽ കോളജ്: ജോലി വാഗ്ദാനം ചെയ്ത് നഴ്സിങ് വിദ്യാർഥിനിയിൽനിന്ന് ഓൺലൈനായി പണം തട്ടിയതായി പരാതി. മെഡിക്കൽ കോളജ് ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന കോട്ടയം സ്വദേശിനിയാണ് മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയത്. ഏപ്രിൽ ഒന്നിന് ഒരു ടെലിഗ്രാം ഗ്രൂപ്പുവഴി ഓൺലൈൻ പ്ലാറ്റ്ഫോമിലേക്ക് രജിസ്റ്റർ ചെയ്ത യുവതിയിൽനിന്ന് 1000 രൂപ രജിസ്ട്രേഷൻ ഫീസ് വാങ്ങി. തുടർന്ന് പല തവണകളായി െഡപ്പോസിറ്റായും ഗൂഗ്ൾ പേ വഴിയും ബാങ്ക് അക്കൗണ്ട് വഴിയുമെല്ലാം 1,00,397 രൂപ തട്ടിയെടുത്തെന്നാണ് പരാതി. സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.