Times Kerala

 ഓൺലൈൻ തട്ടിപ്പ്​ തുടരുന്നു; 1.72 ലക്ഷം കൂടി നഷ്ടമായി

 
ഓൺലൈൻ തട്ടിപ്പ്​ തുടരുന്നു; 1.72 ലക്ഷം കൂടി നഷ്ടമായി
 

ക​ണ്ണൂ​ർ: ടെ​ല​ഗ്രാ​മി​ൽ പാ​ർ​ട്ട്‌ ടൈം ​ജോ​ലി ചെ​യ്‌​ത്‌ പ​ണം സ​മ്പാ​ദി​ക്കു​ന്ന​തി​നാ​യി പ​ണം നി​ക്ഷേ​പി​ച്ച​യാ​ൾ​ക്ക് 1.72 ല​ക്ഷം രൂ​പ ന​ഷ്ട​പ്പെ​ട്ടു. വി​വി​ധ ടാ​സ്കു​ക​ൾ ചെ​യ്യു​ന്ന​തി​നാ​യി പ​ണം നി​ക്ഷേ​പി​ക്കു​ക​യും ഈ ​പ​ണ​ത്തി​ന​നു​സ​രി​ച്ച് കൂ​ടു​ത​ൽ ലാ​ഭം ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ച് ലാ​ഭ​മോ അ​ട​ച്ച പ​ണ​മോ ന​ൽ​കാ​തെ ച​തി​ക്കു​ക​യു​മാ​യി​രു​ന്നു.

ഓ​ൺ​ലൈ​ൻ ടാ​സ്‌​ക്, പാ​ർ​ട്ട് ടൈം ​ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ​ക​ഴി​ഞ്ഞ​ദി​വ​സം റി​പ്പോ​ർ​ട്ട് ചെ​യ്ത കേ​സു​ക​ളി​ൽ 66.72 ല​ക്ഷം രൂ​പ ന​ഷ്ട​മാ​യി​രു​ന്നു.മ​റ്റൊ​രു പ​രാ​തി​യി​ൽ ഫേ​സ്ബു​ക്കി​ൽ ഹൗ​സ്ഹോ​ൾ​ഡ് ഐ​റ്റം​സ് വാ​ങ്ങു​ന്ന​തി​നു​ള്ള പ​ര​സ്യം ക​ണ്ടു സാ​ധ​നം വാ​ങ്ങു​ന്ന​തി​നാ​യി പ​ണ​മ​യ​ക്കാ​ൻ ന​ൽ​കി​യ ലി​ങ്കി​ൽ അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ ന​ൽ​കി​യ പ​രാ​തി​ക്കാ​ര​ന് 35,000 രൂ​പ ന​ഷ്ട​മാ​യി. പ​രാ​തി​ക്കാ​ര​നെ ക്രെ​ഡി​റ്റ് കാ​ർ​ഡ് എ​ക്സ‌ി​ക്യൂ​ട്ടി​വ് എ​ന്നു പ​റ​ഞ്ഞു വി​ളി​ക്കു​ക​യും കാ​ർ​ഡി​ന്റെ പ​രി​ധി കൂ​ട്ടി​ത്ത​രാ​മെ​ന്ന്​ പ​റ​ഞ്ഞ് ഒ.​ടി.​പി അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ൾ കൈ​ക്ക​ലാ​ക്കി​യാ​ണ് പ​ണം ത​ട്ടി​യ​ത്.  

Related Topics

Share this story