Times Kerala

 സംഘർഷത്തിൽ ഒരാൾക്ക് പരിക്ക്; മൂന്ന് പേർ അറസ്റ്റിൽ

 
സംഘർഷത്തിൽ ഒരാൾക്ക് പരിക്ക്; മൂന്ന് പേർ അറസ്റ്റിൽ
അ​ടൂ​ർ: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്​​സ്റ്റാ​ൻ​ഡി​ൽ ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ൽ ഒ​രാ​ൾ​ക്ക് ത​ല​ക്ക്​ പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേരെ അറസ്റ്റ് ചെയ്തു. പു​തു​ശ്ശേ​രി​ഭാ​ഗം വ​യ​ല ക​പ്ര​യ്യ​ത്ത് വീ​ട്ടി​ൽ ബെ​ജി​ൻ (26), പ​ന്നി​വി​ഴ ആ​ന​ന്ദ​പ്പ​ള്ളി കൈ​മ​ല​പു​ത്ത​ൻ​വീ​ട്ടി​ൽ അ​ഖി​ൽ (22), അ​ടൂ​ർ മ​ല​മേ​ക്ക​ര ക​ട​യ്ക്ക​ൽ തെ​ക്കേ​തി​ൽ വീ​ട്ടി​ൽ വി​ഷ്ണു (23) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഏ​റ​ത്ത് മ​ഹ​ർ​ഷി​ക്കാ​വ് മ​ഹേ​ഷ് ഭ​വ​ന​ത്തി​ൽ മ​ഹേ​ഷി​നാ​ണ്​ (36) മ​ർ​ദ​ന​ത്തി​ൽ ത​ല​ക്ക്​ പ​രി​ക്കേ​റ്റ​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടി​ന് അ​ടൂ​ർ കെ.​എ​സ്.​ആ​ർ.​ടി.​സി സ്റ്റാ​ൻ​ഡി​ലാ​ണ് സംഭവം നടന്നത്. ബെ​ജി​ൻ ത​ന്‍റെ കൂ​ടെ ബ​സി​ൽ വ​രാ​ൻ മ​ഹേ​ഷി​നെ നി​ർ​ബ​ന്ധി​ച്ചെ​ങ്കി​ലും​മ​ഹേ​ഷ് ഇ​തി​നു ത​യാ​റാ​യി​രുന്നില്ല. തു​ട​ർ​ന്നു​ള്ള പ്ര​കോ​പ​ന​ത്തി​ൽ ബെ​ജി​ൻ ക​ല്ല് ഉ​പ​യോ​ഗി​ച്ച് മ​ഹേ​ഷി​ന്‍റെ ത​ല​ക്ക്​ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന അ​ഖി​ലും വി​ഷ്ണു​വും ചേ​ർ​ന്ന് മ​ഹേ​ഷി​നെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Related Topics

Share this story