Times Kerala

 കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച് ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഒ​രാ​ള്‍​കൂ​ടി അ​റ​സ്റ്റി​ൽ

 
 കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച് ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഒ​രാ​ള്‍​കൂ​ടി അ​റ​സ്റ്റി​ൽ
 

കാ​ഞ്ഞി​ര​പ്പ​ള്ളി: കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ഒ​രാ​ളെ​ക്കൂ​ടി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ഈ​രാ​റ്റു​പേ​ട്ട അ​രു​വി​ത്തു​റ തെ​ക്കേ​ക്ക​ര അ​ന്‍​സാ​ര്‍ അ​സീ​സി​നെ (26)യാ​ണു കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. പ​രാ​തി​യെ​ത്തു​ട​ര്‍​ന്നു കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും കൂട്ട് പ്രതികളായ അ​ബ്ദു​ള്‍ റ​ഫീ​ക്ക്, ആ​ഷി​ദ് യൂ​സ​ഫ് എ​ന്നി​വ​രെ നേരത്തെ  പി​ടി​കൂ​ടു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് ഇ​യാ​ള്‍ കൂ​ടി ഇ​പ്പോ​ള്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​വു​ന്ന​ത്.  

ഇ​യാ​ളും സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍​ന്ന് ഒ​ന്‍​പ​തി​നു വൈ​കു​ന്നേ​ര​ത്തോ​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി ബ​സ് സ​റ്റാ​ന്‍​ഡി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​റെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കാ​ഞ്ഞി​ര​പ്പ​ള്ളി ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ എ​ത്തി​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് മു​ന്‍​പോ​ട്ട് എ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രൈ​വ​റ്റ് ബ​സു​കാ​രു​മാ​യി വാ​ക്കു​ത​ര്‍​ക്കം ഉ​ണ്ടാ​കു​ക​യും ഈ ​സ​മ​യം സ്റ്റാ​ന്‍​ഡി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ഇ​യാ​ളും സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍​ന്ന് കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​റെ ചീ​ത്ത വി​ളി​ക്കു​ക​യും ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം പ്രതികൾ  സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നു ക​ട​ന്നു കളയുകയുകയായിരുന്നു. 

Related Topics

Share this story