Times Kerala

 കുറ്റിപ്പുറത്ത് പുൽക്കാടുകൾക്ക് തീപിടിച്ച് ഒരാൾ മരിച്ചു

 
കുറ്റിപ്പുറത്ത് പുൽക്കാടുകൾക്ക് തീപിടിച്ച് ഒരാൾ മരിച്ചു
 

മലപ്പുറം: കുറ്റിപ്പുറത്ത് പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കുറ്റിപ്പുറം മഞ്ചാടിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. 45 വയസ് തോന്നിക്കുന്ന ആളെ തിരിച്ചറിഞ്ഞിട്ടില്ല. നാട്ടുകാരുടെ സഹകരണത്തോടെ തീ അണച്ചപ്പോഴാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. 

ഇന്ന് വൈകിട്ട് നാലു മണിയോടെ മഞ്ചാടിക്ക് സമീപത്തെ പുൽക്കാടുകൾക്ക് തീ പിടിച്ചിരുന്നു. വിവരമറിഞ്ഞ് തിരൂർ, പൊന്നാനി എന്നിവിടങ്ങളിൽ നിന്നും അഗ്നിശമനസേനാ യൂനിറ്റുകളും കുറ്റിപ്പുറം പൊലീസും സ്ഥലത്തെത്തി.  മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതോടെ ദുരൂഹത മാറുമെന്ന് പൊലീസ് അറിയിച്ചു.
 

Related Topics

Share this story