ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; പ്രതികൾ മുംബൈയിൽ പിടിയിൽ

news
 കല്‍പ്പറ്റ:  ഓണ്‍ലൈന്‍ ഡാറ്റാ എന്‍ട്രി ജോലി വാഗ്ദാനം ചെയ്ത് 13.50 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ  പ്രതികൾ പിടിയിൽ. അസം ബാര്‍പ്പെട്ട ജില്ലയിലെ ഗുനിയല്‍ഗുരു സ്വദേശി ഹബീബുല്‍ ഇസ്ലാം (25), ബോങ്കൈഗാവോണ്‍ പര്‍ഭജോപ്പ സ്വദേശി അബ്ദുള്‍ ബാഷര്‍ (24) എന്നിവരാണ്   വയനാട് സൈബര്‍ പോലീസ് അറസ്റ്റബ് ചെയ്തത് . മുംബൈയില്‍ നിന്നുമാണ് പ്രതികളെ പിടികൂടിയത് .പ്രതികളുടെ പക്കല്‍ നിന്നും തട്ടിപ്പിലൂടെ സമ്പാദിച്ച 5.35 ലക്ഷം രൂപ, 13 മൊബൈല്‍ ഫോണുകള്‍, നിരവധി വ്യാജ സിം കാര്‍ഡുകള്‍, മൂന്ന് ലാപ്ടോപ്പ്, ഡെബിറ്റ്, ക്രെഡിറ്റ്കാര്‍ഡുകള്‍, പത്ത് ലക്ഷത്തോളം രൂപയുള്ള ബാങ്ക് അക്കൗണ്ട് പാസ്ബുക്ക്, ചെക്കുബുക്ക് എന്നിവയും പിടിച്ചെടുത്തു. 

Share this story