Times Kerala

എറണാകുളം ജനറൽ ആശുപത്രിയിൽ നഴ്സസ് ദിനാഘോഷം

 
ukuyku

എറണാകുളം ജനറൽ ആശുപത്രിയിൽ നഴ്സസ് ദിനം ആഘോഷിച്ചു.’നമ്മുടെ നഴ്സുമാർ നമ്മുടെ ഭാവി- പരിചരണത്തിന്റെ സാമ്പത്തിക ശക്തി’ എന്ന ആപ്ത വാക്യം ഉൾക്കൊണ്ടു നടത്തിയ നഴ്സസ് ദിനാഘോഷം എറണാകുളം ജനറൽ ആശുപത്രി, വണ്ടർല ഹോളിഡേയ്‌സ് ലിമിറ്റഡ്, കാരുണ്യ ഹൃദയാലയ, കല്യാൺ സിൽക്‌സ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ആശുപത്രി കോൺഫറൻസ് ഹാളിൽ നടത്തി.

ആശുപത്രി സൂപ്രണ്ട് ഡോ ഷാഹിർഷ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് വെൽഫെയർ സെക്രട്ടറി ഡോ റോസ്‌മി സ്വാഗതം ആശംസിച്ചു. വണ്ടർല ഹോളിഡേയ്‌സ് ലിമിറ്റഡ് പാർക്ക് ഹെഡ് എം.എ രവികുമാർ, ഓപ്പറേഷൻസ് ഹെഡ് ടി. അനൂപ്, കാരുണ്യ ഹൃദയാലയ പ്രതിനിധി ടി. ആർ റെനീഷ്, എച്ച് ഡി എസ് അംഗം സി.റെജി, വർക്കി ഹാപ്പിനെസ്സ് കൊച്ചി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ ആശുപത്രിയിലെ നഴ്സുമാർക്ക് വണ്ടർലാ എൻട്രി പാസും നൽകി. ആർ.എം .ഓ ഡോ ഷാബ് ഷെരിഫ് നന്ദി പറഞ്ഞു. രോഗികൾക്ക് മനസ്സിനും കാതുകൾക്കും ആശ്വാസം പകരുന്ന ഗാനങ്ങൾ കൊണ്ട് ,എറണാകുളം ജനറൽ ആശുപത്രിയുടെ സാന്ത്വന സംഗീതം പരിപാടിയുടെ ഭാഗമായി കൊച്ചി നഗരസഭയുടെ 'ഹാപ്പിനെസ്സ് കൊച്ചി' എന്ന പദ്ധതി അന്വർത്ഥമായി. നഴ്സുമാരുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

Related Topics

Share this story