Times Kerala

പ്രശസ്ത ചിത്രകാരൻ എ. രാമചന്ദ്രൻ അന്തരിച്ചു

 
പ്രശസ്ത ചിത്രകാരൻ എ. രാമചന്ദ്രൻ അന്തരിച്ചു

ഡൽഹി: വിഖ്യാത ചിത്രകാരൻ എ. രാമചന്ദ്രൻ അന്തരിച്ചു. 89 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഡൽഹിയിലാണ് അന്ത്യം. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു. 
1935ൽ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ ജനനം. 1957ൽ കേരള സർവകലാശാലയിൽനിന്ന് മലയാളത്തിൽ എം.എ ബിരുദം നേടി. 1961ൽ പശ്ചിമ ബംഗാളിലെ വിശ്വഭാരതിയിൽനിന്ന് ഫൈൻ ആർട്‌സിൽ ഡിപ്ലോമയെടുത്തു. 

1965ൽ ഡൽഹിയിലെ ജാമിഇ മില്ലിയ്യയിൽ ചിത്രകലാ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. സർവകലാശാലയിൽ ചിത്രകലാ വിഭാഗം മേധാവിയുമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചൈനീസ് പണ്ഡിതനും ശാന്തിനികേതനിലെ ചൈനീസ് പഠനകേന്ദ്രം സ്ഥാപകനുമായ ടാൻ യുവാൻ ഷാന്റെ മകൾ ടാൻ യുവാൻ ചമേലിയാണ് എ. രാമചന്ദ്രന്റെ ഭാര്യ. മക്കൾ: രാഹുൽ, സുജാത. 2005ലാണ് പത്മഭൂഷൺ ലഭിച്ചത്. 

Related Topics

Share this story