Times Kerala

‘തൃശൂർ മാത്രമല്ല, കേരളം ബിജെപിക്കൊപ്പം പോരും’; സുരേഷ് ഗോപി

 
 സു​രേ​ഷ് ഗോ​പി​യു​ടെ മു​ൻ​കൂർ ജാ​മ്യ​ഹ​ർ​ജി ഇ​ന്ന് പ​രി​ഗ​ണി​ക്കും

തൃശൂർ മാത്രമല്ല, കേരളത്തിലെ പല മണ്ഡലങ്ങളും ബിജെപിക്കൊപ്പം വരുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. രണ്ട് വർഷമായി തൃശൂരിൽ ശക്തമായ പ്രവർത്തനം നടക്കുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനം രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിലുള്ള കർമ്മമാണ്. വീര സവർക്കർ വന്നാലും ബിജെപി ജയിക്കില്ലെന്ന ടി എൻ പ്രതാപൻ എം പി ഉന്നയിച്ച പ്രസ്താവനയ്‌ക്കും സുരേഷ് ഗോപി മറുപടി നൽകി. വീര സവർക്കർ വന്നാൽ ജയിക്കുമോ ഇല്ലയോ എന്ന് പറയേണ്ടത് ജനങ്ങളെന്ന് സുരേഷ് ഗോപി കൂട്ടിച്ചേർത്തു. വീര സവർക്കർ എത്തിയാൽ ജയിക്കുമെന്ന് കോൺഗ്രസുകാർ ഒരിക്കലും പറയില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

ലോക്‌സഭാ തെരഞ്ഞടുപ്പിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പായി തൃശൂരിൽ സുരേഷ് ഗോപിക്കായി ബിജെപി പ്രചാരണം ആരംഭിച്ചു. ബിജെപി ബൂത്ത് തല യോഗങ്ങൾ ഇന്ന് തുടങ്ങും. നാല് മണ്ഡലങ്ങളിലാണ് ഇന്ന് സുരേഷ് ഗോപി എത്തുക. 

Related Topics

Share this story