അഗ്നിരക്ഷാ സംവിധാനങ്ങള്‍ ഇല്ല; മഞ്ഞുമലിലെ മരുന്ന് സംഭരണശാലയ്ക്ക് ഫയര്‍ഫോഴ്സ് നോട്ടീസ്
May 24, 2023, 12:37 IST

കൊച്ചി: മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ(കെഎംഎസ്സിഎല്) എറണാകുളം മഞ്ഞുമലിലെ മരുന്ന് സംഭരണശാലയ്ക്ക് ഫയര്‍ഫോഴ്സ് നോട്ടീസ് നല്കി. കെട്ടിടത്തിലെ അഗ്നിശമന സംവിധാനങ്ങള്‍ കാലഹരണപ്പെട്ടതും ഉപയോഗശൂന്യവുമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. 2012ല്‍ കെട്ടിടം പ്രവര്‍ത്തിച്ചുതുടങ്ങുമ്പോള്‍ സ്ഥാപിച്ച സുരക്ഷാ സംവിധാനങ്ങളാണ് ഇപ്പോഴുമുള്ളത്.
കെട്ടിടത്തിന് ഫയര്‍ഫോഴ്സിന്റെ എഒസി സര്‍ട്ടിഫിക്കറ്റുമില്ല. കൊമേഴ്ഷ്യല്‍ കെട്ടിടമെന്ന നിലയിലുള്ള എന്‍ഒസി മാത്രമാണ് സ്ഥാപനത്തിനുള്ളത്. എന്നാൽ ഇപ്പോള്‍ ഇത് സംഭരണശാലയായി ഉപയോഗിക്കുകയാണ്. 2019ല്‍ ഫയര്‍ ഫോഴ്സ് സംഘം പരിശോധന നടത്തി നോട്ടീസ് നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും അധികൃതര്‍ അറിയിച്ചു.

കൊല്ലത്തും തിരുവനന്തപുരത്തും തീപിടിത്തമുണ്ടായ പശ്ചാത്തലത്തില്‍ കെഎംഎസ്സിഎല്ന്റെ എല്ലാ മരുന്ന് സംഭരണശാലയിലും പരിശോധന നടത്താന്‍ ഫയര്‍ഫോഴ്സ് മേധാവി ബി.സന്ധ്യ നല്കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ വീണ്ടും പരിശോധന നടത്തിയത്.