Times Kerala

 നിയമ വിദ്യാർഥിനിയെ മർദിച്ച എസ്.എഫ്.ഐ നേതാവിന് മുൻകൂർ ജാമ്യമില്ല; ഹരജി സുപ്രീംകോടതി തള്ളി

 
 നിയമ വിദ്യാർഥിനിയെ മർദിച്ച എസ്.എഫ്.ഐ നേതാവിന് മുൻകൂർ ജാമ്യമില്ല; ഹരജി സുപ്രീംകോടതി തള്ളി
ന്യൂഡൽഹി: പത്തനംതിട്ടയിൽ നിയമ വിദ്യാർഥിനിയെ മർദിച്ച കേസിൽ എസ്.എഫ്.ഐ നേതാവിന്‍റെ മുൻകൂർ ജാമ്യഹർജി സുപ്രീംകോടതി തള്ളി. ജെയ്സൺ ജോസഫിന്‍റെ ഹർജിയാണ് കോടതി തള്ളിയത്. ഹൈകോടതി ഉത്തരവിൽ ഇടപെടാനില്ലെന്ന് ജസ്റ്റിസ് സഞ്ജയ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ജനുവരി ഒമ്പതിനാണ് ജെയ്സൺ ജോസഫ് മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി തള്ളിയത്. എന്നാൽ, ഇതുവരെ പ്രതിയെ പിടികൂടാനോ അറസ്റ്റ് ചെയ്യാനോ പൊലീസിന് സാധിച്ചിട്ടില്ല. ഇതിനെതിരെ വിദ്യാർഥിനിയും പ്രതിപക്ഷ പാർട്ടികളും രംഗത്തു വന്നിരുന്നു.

ജെയ്സൺ ജോസഫിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി നേരത്തെ തള്ളിയിരുന്നു. പ്രതിക്കെതിരെ ക്രിമിനൽ കേസുകൾ ഉള്ളതിനാലാണ് മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി പരിഗണിക്കാതിരുന്നത്.

Related Topics

Share this story