Times Kerala

 എൻ.കെ പ്രേമചന്ദ്രൻ പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്ത സംഭവം; സിപിഐഎമ്മിനു വിഷയദാരിദ്ര്യമെന്ന് ഷിബു ബേബി ജോൺ

 
 എൻ.കെ പ്രേമചന്ദ്രൻ പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്ത സംഭവം; സിപിഐഎമ്മിനു വിഷയദാരിദ്ര്യമെന്ന് ഷിബു ബേബി ജോൺ
എൻ.കെ പ്രേമചന്ദ്രൻ പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്ത സംഭവത്തിൽ വിവാദം എന്തിനെന്ന് മനസിലാവുന്നില്ലെന്ന് ആർ എസ് പി നേതാവ് ഷിബു ബേബി ജോൺ. എൻ കെ പ്രേമചന്ദ്രൻ വിളിച്ചു കാര്യങ്ങൾ ധരിപ്പിച്ചു. വിരുന്നിൽ പങ്കെടുത്തതിൽ അസ്വാഭാവികതയില്ലെന്നും ഷിബു ബേബി ജോൺ കുറിച്ചു. 

സിപിഐഎമ്മിൻ്റേത് വിഷയ ദാരിദ്ര്യമാണ്. പ്രേമചന്ദ്രനെ എതിർക്കാൻ മറ്റ് വിഷയങ്ങൾ ഇല്ലാത്തതിനാൽ ഇത് അവസരമായി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. 2024 ൽ പ്രേമചന്ദ്രനെതിരെ മറ്റ് വിഷയങ്ങൾ ഇല്ലാത്തതിനാൽ വിവാദമാക്കുന്നു. ഇതിനു പിന്നിൽ രാഷ്ട്രീയ അജണ്ടയാണ്. പ്രേമചന്ദ്രനെ കേരളത്തിലെ ജനങ്ങൾക്കറിയാമെന്നും കൊല്ലത്തെ വോട്ടർമാർക്കറിയാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
 

Related Topics

Share this story