നിയുക്തി 2023' മെഗാ ജോബ് ഫെയർ മാർച്ച് 25ന്

job
 കോട്ടയം: എറണാകുളം മേഖലാതല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ, എംപ്ലോയബിലിറ്റി സെന്ററുകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'നിയുക്തി 2023' മെഗാ ജോബ് ഫെയർ മാർച്ച് 25ന് രാവിലെ ഒൻപതു മുതൽ കളമശേരി ഗവ. പോളിടെക്‌നിക്ക്-വനിതാ പോളിടെക്‌നിക്ക് കോളജുകളിലായി നടക്കും. ലുലു ഗ്രൂപ്പ്, ജയ് ഹിന്ദ് സ്റ്റീൽസ്, നിപ്പോൺ ടൊയോട്ട, ഗോകുലം മോട്ടോഴ്‌സ്, പ്രഭു സ്റ്റീൽസ്, നെസ്റ്റ് ഗ്രൂപ്പ്, എൽ.ഐ സി, ഇ.വി.എം മോട്ടോഴ്‌സ്, മുത്തൂറ്റ് മൈക്രോഫിൻ, ഭീമ ജുവല്ലേഴ്‌സ്, ഏഷ്യാനെറ്റ്, കല്ല്യാൺ സിൽക്ക്‌സ്, റിലയൻസ് ജിയോ,റിലയൻസ്, ആസ്റ്റർ മെഡിസിറ്റി, പോപ്പുലർ, മണപ്പുറം, എയർടെൽ, ഇസാഫ്, ഇഞ്ചിയോൺ കിയ, ഇൻഡസ് മോട്ടോർസ്, ന്യൂഇയർ ഗ്രൂപ്പ്, ഫ്‌ളിപ്പ്കാർട്ട് തുടങ്ങിയ സ്വകാര്യമേഖലയിലെ പ്രമുഖരായ നൂറിലധികം സ്ഥാപനങ്ങളിലേയ്ക്കുള്ള അയ്യായിരത്തിലധികം ഒഴിവുകൾ ജോബ് ഫെയറിൽ ലഭ്യമാണ്. ജോബ് ഫെയറിൽ പങ്കെടുക്കുന്നതിനായി ഉദ്യോഗാർത്ഥികൾ www.jobfest.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യണം. രജിസ്‌ട്രേഷൻ, പങ്കാളിത്തം എന്നിവ സൗജന്യമാണ്. ഫോൺ: 0484-2427494, 0484-2422452

Share this story