Times Kerala

പോ​പ്പു​ല​ർ ഫ്ര​ണ്ട് കേ​സി​ൽ എ​ൻ​ഐ​എ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

 
court
കൊ​ച്ചി: പോ​പ്പു​ല​ർ ഫ്ര​ണ്ട് കേ​സി​ൽ എ​ൻ​ഐ​എ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. ഇ​ന്ത്യ​യി​ൽ ജ​നാ​ധി​പ​ത്യം ഇ​ല്ലാ​താ​ക്കി ഇ​സ്ലാ​മി​ക ഭ​ര​ണ​ത്തി​ന് പ്ര​തി​ക​ൾ ശ്ര​മി​ച്ചു​വെ​ന്ന് കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു.  പോ​പ്പു​ല​ർ ഫ്ര​ണ്ടി​നെ​തി​രെ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തി​യ​ റെ​യ്ഡി​നെ തു​ട​ര്‍​ന്ന് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ളി​ല്‍ സ​മ​ര്‍​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഐ​എ​സി​ന്‍റെ അ​ട​ക്കം പി​ന്തു​ണ​യി​ൽ അ​ര​ക്ഷി​താ​വ​സ്ഥ ഉ​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ചു. ത​ട​സ​മാ​യ​വ​രെ ഉ​ൻ​മൂ​ല​നം ചെ​യ്യാ​ൻ പി​എ​ഫ്ഐ പ​ദ്ധ​തി​യി​ട്ടെ​ന്നും കു​റ്റ​പ​ത്ര​ത്തി​ലു​ണ്ട്. കൊ​ച്ചി എ​ന്‍​ഐ​എ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ല്‍ 59 പ്ര​തി​ക​ളു​ണ്ട്. പോ​പ്പു​ല‍​ർ ഫ്ര​ണ്ട് നേ​താ​വ് അ​ഷ്റ​ഫ് മൗ​ല​വി​യാ​ണ് ഒ​ന്നാം പ്ര​തി.  ഇ​സ്ലാ​മി​ക രാ​ഷ്ട്ര​സൃ​ഷ്ടി​ക്കാ​യി ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തി​യെ​ന്നും കു​റ്റ​പ​ത്ര​ത്തിൽ പറയുന്നു. നി​രോ​ധി​ത സം​ഘ​ട​നാ​യാ​യ ഐ​എ​സി​നെ പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​ക്ക​ൾ പി​ന്തു​ണ​ച്ച​തും ഇ​തേ ല​ക്ഷ്യ​ത്തോ​ടെ​യാ​ണെ​ന്നും കു​റ്റ​പ​ത്രം വ്യ​ക്ത​മാ​ക്കു​ന്നു.

Related Topics

Share this story