സഭാ ടിവിക്ക് പുതിയ എഡിറ്റോറിയൽ ബോർഡ്; നിയമസഭാ സെക്രട്ടറി ചീഫ് എഡിറ്റർ
Fri, 17 Mar 2023

തിരുവനന്തപുരം: സഭാ ടിവിക്ക് പുതിയ എഡിറ്റോറിയല്‍ ബോര്‍ഡ് രൂപീകരിച്ചു. സഭാ ടിവിയുടെ ചിത്രീകരണത്തിനു മേല്‍നോട്ടം വഹിക്കാനാണു സമിതി. നിയമസഭാ സെക്രട്ടറിയാണ് ചീഫ് എഡിറ്റർ. സഭാ ടിവിയുടെ സംപ്രേഷണം ഏകപക്ഷീയമാണെന്ന് നേരത്തെ പ്രതിപക്ഷം ആരോപിച്ചിരുന്നു. പ്രതിപക്ഷ പ്രതിഷേധങ്ങളെ പൂർണമായും സഭാ ടിവി അവഗണിക്കുകയാണ് എന്ന യുഡിഎഫ് ആരോപണത്തിന് പിന്നാലെയാണ് സർക്കാർ പുതിയ എഡിറ്റോറിയല്‍ ബോര്‍ഡ് രൂപീകരിച്ചത്.