Times Kerala

 വീടൊരുക്കാന്‍ നെസ്റ്റ്; അതിദരിദ്ര ഭവന നിര്‍മാണത്തിന് 7.55 കോടി

 
 പി.എം.എ.വൈ. ഭവന പദ്ധതി വഴി പട്ടണക്കാട് 24 കുടുംബങ്ങള്‍ക്ക് സ്വന്തമായി വീടൊരുങ്ങുന്നു; താക്കോല്‍ ദാനം മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും
 

ആലപ്പുഴ: ജില്ലയിലെ ആതിദരിദ്ര കുടുംബങ്ങള്‍ക്ക് വീടൊരുക്കാന്‍ ജില്ല പഞ്ചായത്തിന്റെ നെസ്റ്റ് പദ്ധതി. ഒരുകോടി രൂപയാണ് ഇതിനായി വകയിരുത്തിയത്. ഇതുള്‍പ്പെടെ ആതിദരിദ്ര ഭവന നിര്‍മാണ മേഖയ്ക്കായി 7.55 കോടി രൂപയാണ് മാറ്റിവെച്ചത്. ആതിദരിദ്ര കുടുംബങ്ങള്‍ക്ക് ജില്ല പഞ്ചായത്തും സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡും സംയുക്തമായാണ് നെസ്റ്റ് പദ്ധതി നടപ്പാക്കുന്നത്. ലൈഫ് പദ്ധതി ജില്ല പഞ്ചായത്ത് വിഹിതമായി 6.20 കോടി രൂപയും ലൈഫ് പദ്ധതി ഭൂരഹിത- ഭവന നിര്‍മ്മാണം- ഭൂമി വാങ്ങുന്നതിനുള്ള സഹായം ജനറല്‍ വിഭാഗത്തിന് 25 ലക്ഷം രൂപയും ബജറ്റിലുണ്ട്. പി.എം.എ.വൈ. ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് അധിക വിഹിതം നല്‍കുന്നതിന് 10 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.  

ഭിന്നശേഷി റിഹാബിലേഷന്‍ സെന്റര്‍ പദ്ധതിയ്ക്ക് മൂന്ന് കോടി
---
ഭിന്നശേഷി വ്യക്തികള്‍, ട്രാന്‍സ്‌ജെന്‍ഡര്‍, എച്ച്.ഐ.വി. ബാധിതര്‍, ചലനശേഷി നഷ്ടപ്പെട്ടവര്‍, വയോജനങ്ങള്‍, ക്യാന്‍സര്‍ രോഗികള്‍ എന്നിങ്ങനെ പ്രത്യേക പരിഗണന നല്‍കേണ്ട വിഭാഗങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് ബജറ്റ്. ചലനശേഷി നഷ്ടപ്പെട്ടവര്‍ക്ക് ഇലക്ട്രോണിക് വീല്‍ചെയര്‍ നല്‍കുന്ന പദ്ധതിയ്ക്കായി 50 ലക്ഷം രൂപയാണ് മാറ്റിവെച്ചത്. ഭിന്നശേഷിക്കാര്‍ക്ക് റിഹാബിലേഷന്‍ സെന്റര്‍ പദ്ധതിയായ ലക്ഷ്യയ്ക്ക് മൂന്ന് കോടി, ക്യാന്‍സര്‍ രോഗികള്‍ക്ക് കാരുണ്യ, ആശാവര്‍ക്കര്‍മാര്‍ക്ക് ഇരുചക്രവാഹനം സബ്‌സിഡി നിരക്കില്‍ നല്‍കുന്ന കരുതല്‍ പദ്ധതിക്ക് ഒരു കോടി രൂപ എന്നിങ്ങനെ മറ്റിവെച്ചിട്ടുണ്ട്. വൃദ്ധരും ക്യാന്‍സര്‍ രോഗികളുമായ 60 വയസ്സ് കഴിഞ്ഞവര്‍ക്ക് പോഷകാഹാരം നല്‍കുന്നതിന് നിറവ് പദ്ധതി, എച്ച്.ഐ.വി. ബാധിതര്‍ക്ക് പോഷകഹാരം നല്‍കുന്നതിന് 60 ലക്ഷം രൂപയുടെ പാഥേയം പദ്ധതി, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് സാമൂഹ്യ സുരക്ഷയും തൊഴില്‍ പരിശീലനവും നല്‍കുന്ന പദ്ധതി എന്നിവയും ബജറ്റില്‍ ഇടം നേടി. 

സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ഏഴ് കോടി
--------
സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഏഴ് കോടി രൂപ ഉള്‍പ്പെടെ വിദ്യാഭ്യാസ മേഖലയിലെ പ്രധാന പദ്ധതികള്‍ക്കായി 10.49 കോടിയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. സമഗ്ര വിദ്യാഭ്യാസ പദ്ധതി, സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വാങ്ങുന്നതിന്, എസ്.എസ്.കെ. വിഹിതം, സ്‌കൂളുകള്‍ക്ക് ഫര്‍ണിച്ചര്‍ വാങ്ങുന്നതിന്, ഹൈടെക് ക്ലാസ് റൂം എന്നിവയ്ക്ക് തുക മാറ്റിവെച്ചിട്ടുണ്ട്. സ്‌പോര്‍ട്‌സ് ആണ് ലഹരി ക്യാമ്പയിന്‍, ഇന്നവേഷന്‍ ചലഞ്ച്, കലാസൃഷ്ടികള്‍ പ്രസിദ്ധീകരിക്കുന്ന അഗ്‌നിക, നൈറ്റ് ക്ലബ്ബ് എന്നീ പദ്ധതികള്‍ക്കും ബജറ്റില്‍ തുക മാറ്റിവെച്ചിട്ടുണ്ട്.

നെറ്റ് മത്സ്യകൃഷിക്ക് പ്രോത്സാഹനം
ജില്ലയിലെ പൊതു തോടുകളും കനാലുകളും ശുദ്ധീകരിച്ച് നെറ്റ് മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്ന കൂടുകൃഷി എന്ന പദ്ധതിക്ക് 10 ലക്ഷം രൂപ, മത്സ്യബന്ധന സഹകരണ സംഘങ്ങള്‍ക്ക് റിവോള്‍വിങ് ഫണ്ട് നല്‍കുന്നതിനായി 10 ലക്ഷം രൂപ എന്നിങ്ങനെ വകയിരുത്തി. കടല്‍തീരത്ത് കണ്ടല്‍ ചെടികള്‍ വെച്ചു പിടിപ്പിക്കുന്നതിന് ഗ്രീന്‍ ഫെന്‍സിങ് എന്ന പദ്ധതിക്ക് അഞ്ച് ലക്ഷം രൂപ മാറ്റിവെച്ചിട്ടുണ്ട്.

വനിതകള്‍ക്ക് സ്വയംതൊഴില്‍ സഹായത്തിന് ഒരു കോടി
വനിതകള്‍ ഗൃഹനാഥരായിട്ടുള്ള മുന്‍ഗണന വിഭാഗം കുടുംബങ്ങള്‍ക്ക് സ്വയംതൊഴില്‍ സംരംഭത്തിനായി കൈനീട്ടം പദ്ധതി, വനിതകള്‍ക്ക് അസാപ്പ് വഴി പരിശീലനം, പ്രീമാര്യേജ് കൗണ്‍സിലിംഗ്, കുട്ടികള്‍ക്കും കൗമാരപ്രായക്കാര്‍ക്കും ഗര്‍ഭിണികള്‍ക്കും അനീമിയ സ്‌ക്രീനിംഗ് ന്യൂട്രീഷന്‍ കൗണ്‍സിലിംഗ് എന്നിവയ്ക്കായി കുട്ടികളുടെ ആയിരം സുവര്‍ണ്ണദിനങ്ങള്‍ എന്ന പദ്ധതി, അങ്കണവാടികളുടെ സമഗ്ര അധ്യാപക പരിശീലന പദ്ധതി കുരുന്നില, ജീവിതശൈലി രോഗങ്ങള്‍ (പെണ്‍കുട്ടികള്‍ക്ക് വിളര്‍ച്ച) തടയുന്നതിനായി മുക്ത പദ്ധതി, വനിതകള്‍ക്കായി ഫിറ്റ്‌നസ് സെന്റര്‍ എന്നിവയ്ക്കും തുക വകയിരുത്തി. 

കുടുംബശ്രീക്ക് ഹൗസ് കീപ്പിംഗ് പരിശീലനം
കുടുംബശ്രീ അംഗങ്ങള്‍ക്ക് ഹൗസ് കീപ്പിങ് മേഖലയില്‍ പരിശീലനം നല്‍കുന്ന ഗൃഹശ്രീ പദ്ധതിയ്ക്ക് തുടക്കം കുറിച്ച് ആലപ്പുഴ ജില്ല പഞ്ചായത്ത്. 10 ലക്ഷം രൂപയാണ് ഇതിനായി ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. കുടുംബശ്രീ അംഗങ്ങളെ ഉള്‍ക്കൊള്ളിച്ച് ലേബര്‍ ബാങ്ക് രൂപീകരിച്ച് പരിശീലനം നല്‍കും. 

Related Topics

Share this story