Times Kerala

 എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ നാമനിർദ്ദേശ പത്രിക നൽകി

 
  തിരുവനന്തപുരത്തെ 10 കോളേജുകൾക്ക് എഐ ലാബുകൾ അനുവദിക്കുമെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ
തലസ്ഥാനന​ഗരിയുടെ പുരോ​ഗതിക്കുള്ള ആദ്യപടിയായിട്ടാണ് ഇന്ന് നാമനിർദ്ദേശ പത്രിക നൽകിയതെന്ന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. വികസനമാണ്, ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം മണ്ഡലത്തിലെ ജനങ്ങൾക്ക് ആവശ്യമെന്നും എന്നാൽ കോൺ​ഗ്രസും കമ്യൂണിസ്റ്റും മറ്റ് വിഷയങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പത്രിക സമർപ്പണത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ.

ഞാൻ തിരുവനന്തപുരത്തിന്റെ പുരോ​ഗതിക്കായി പരിശ്രമിക്കും. അതിന് മുന്നോടിയായിട്ടാണ് നാമനിർദ്ദേശ പത്രിക ഇന്ന് സമർപ്പിച്ചത്. എന്നോടൊപ്പം ജനങ്ങളുടെ അനു​ഗ്രവും പിന്തുണയും ഉണ്ടാകണമെന്ന് ഞാൻ അപേക്ഷിക്കുന്നു. എന്നോടൊപ്പം നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കരും ടിപി ശ്രീനിവാസൻ സാറും കൂടെയുണ്ടായിരുന്നു. അവരുടെ പിന്തുണയ്‌ക്കും നന്ദി അറിയിക്കുന്നുവെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Related Topics

Share this story