വിജയപാതയില്‍ നവകേരളം മിഷന്‍...
Sep 19, 2023, 23:50 IST

നവകേരളം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ഏഴ് വര്‍ഷം മുന്‍പ് തുടക്കമിട്ട നവകേരളം മിഷന്‍ പദ്ധതി ജില്ലയില്‍ വിജയകരമായി മുന്നോട്ട് പോകുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക ലക്ഷ്യമിട്ട് നടപ്പാക്കുന്ന വിദ്യാകിരണം, ഭൂമി, ജലം, വായു എന്നിവയുടെ സംരക്ഷണവും മാലിന്യമുക്ത കേരളവും ലക്ഷ്യമിട്ട് നടപ്പാക്കുന്ന മാലിന്യമുക്തം നവകേരളം, പൊതുജനാരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് പൊതു ആരോഗ്യ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യം ഉറപ്പാക്കുന്ന ആര്‍ദ്രം, പാതിവഴിയില്‍ നിര്‍മ്മാണം നിലച്ചുപോയ വീടുകളുടെ പൂര്‍ത്തീകരണം, സ്ഥലമുള്ള വീടില്ലാത്തവര്‍, സ്ഥലവും വീടും ഇല്ലാത്തവര്‍ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി എല്ലാവര്‍ക്കും വീട് നല്‍കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ലൈഫ് എന്നിവയാണ് നവകേരളം മിഷന് കീഴില്‍ വരുന്ന പദ്ധതികള്‍.